ജന്തർമന്തർ പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി റാലി

ജന്തർമന്തർ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ദീപ കെ രാജന്റെ നേതൃത്വത്തിൽ ഓൾ ഇന്ത്യ വർക്കിങ് വിമൻസ് കോ–ഓർഡിനേഷൻ ജില്ലാ കമ്മിറ്റി നടത്തിയ റാലി
കൊച്ചി
ജനാധിപത്യ ഹത്യക്കെതിരെ ജന്തർമന്തറിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി തൊഴിലാളി വനിതകളുടെ റാലി. വോട്ടവകാശം സംരക്ഷിക്കുക, എസ്ഐആർ റദ്ദാക്കുക, മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി വിചാരണ ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടക്കുന്ന സമരത്തിന് പിന്തുണയുമായാണ് ഓൾ ഇന്ത്യ വർക്കിങ് വിമൻസ് കോ–ഓർഡിനേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി റാലി നടത്തിയത്. എറണാകുളം ടൗൺഹാളിന് മുന്നിൽനിന്ന് ആരംഭിച്ച റാലി കച്ചേരിപ്പടിയിൽ സമാപിച്ചു.
സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ദീപ കെ രാജൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എ പി ലൗലി അധ്യക്ഷയായി. വർക്കിങ് വിമൻസ് കോ–ഓർഡിനേഷൻ ജില്ലാ കൺവീനർ ടി വി സൂസൻ, ജോയിന്റ് കൺവീനർമാരായ നിഷ കെ ജയൻ, സോണി കോമത്ത്, സനം ഡി തോപ്പിൽ, കെ എസ് രഞ്ജിനി, ഷീബ ജൂഡ്, കെ ജെ ഏഞ്ചൽ, വിനിത വിജയൻ എന്നിവർ സംസാരിച്ചു.









0 comments