Deshabhimani

സിബിഎസ്‌ഇ കൊച്ചി സഹോദയ കലോത്സവം തുടങ്ങി

CBSE Kochi Sahodaya Arts Festival

സിബിഎസ്‌ഇ കൊച്ചി സഹോദയ സ്‌കൂൾ കോംപ്ലക്സ് കലോത്സവത്തിൽ കാറ്റഗറി നാല് ആൺകുട്ടികളുടെ നാടോടിനൃത്തത്തിൽ ഒന്നാംസ്ഥാനം നേടിയ വടുതല ചിന്മയ വിദ്യാലയത്തിലെ അർഫിക് ഹസൻ

വെബ് ഡെസ്ക്

Published on Oct 30, 2026, 03:57 AM | 1 min read

കൊച്ചി


സിബിഎസ്‌ഇ കൊച്ചി സഹോദയ സ്കൂൾ കോംപ്ലക്സ് കലോത്സവം ഗ്ലോബൽ പബ്ലിക് സ്കൂളിൽ തുടങ്ങി. സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഉദ്‌ഘാടനം ചെയ്തു. കൊച്ചി സഹോദയ പ്രസിഡന്റ് വിനുമോൻ കെ മാത്യു അധ്യക്ഷനായി. ഗ്ലോബൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പല്‍ ദിലീപ് ജോർജ്, കൊച്ചി സഹോദയ സെക്രട്ടറി അരവിന്ദ് ലക്ഷ്മൺ എന്നിവര്‍ സംസാരിച്ചു.


മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലാമേളയിൽ 140 ഇനങ്ങളിലായി 3500ലേറെ വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. ആദ്യദിനം കൊച്ചിൻ റിഫൈനറി സ്കൂളിലും ഗ്ലോബൽ പബ്ലിക് സ്കൂളുകളിലുമാണ് മത്സരങ്ങൾ നടന്നത്.

വെള്ളിയും ശനിയും കൊച്ചിൻ റിഫൈനറീസ് സ്കൂളിൽ മാത്രമാകും മത്സരങ്ങൾ. ഉദ്ഘാടന ചടങ്ങില്‍ ഗ്ലോബൽ പബ്ലിക് സ്കൂളിലെ കുട്ടികൾ സംഗീതപരിപാടിയും അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home