Deshabhimani

ഇടറോഡുകളിൽ ബസുകളുടെ 
മരണപ്പാച്ചിൽ; നാട്ടുകാർ ഭീതിയിൽ

The Death-Defying Rush of Buses

കാക്കനാട് ഓൾഡ് കുന്നുംപുറം റോഡിൽ സ്വകാര്യ ബസ് പ്രവേശിച്ചതോടെയുണ്ടായ ഗതാഗതക്കുരുക്ക്

വെബ് ഡെസ്ക്

Published on Oct 30, 2026, 03:53 AM | 1 min read

കാക്കനാട്‌


എറണാകുളം – കാക്കനാട് റൂട്ടിൽ സർവീസ് നടത്തുന്ന ചില സ്വകാര്യ ബസുകൾ അനുവദിക്കപ്പെട്ട റൂട്ട് തെറ്റിച്ച് ഓൾഡ് കുന്നുംപുറം റോഡിലൂടെ അശ്രദ്ധമായി ഓടുന്നത് നാട്ടുകാരുടെ ജീവന് ഭീഷണിയാകുന്നു. കഷ്ടിച്ച് ഒരുകാറിന് മാത്രം പോകാവുന്ന ഇടുങ്ങിയ റോഡിലൂടെ, യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് ബസുകൾ ചീറിപ്പായുന്നതെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.


​റൂട്ട് മാറ്റിയുള്ള ഓട്ടം യാത്രക്കാരെയും വലയ്ക്കുകയാണ്. എൻജിഒ ക്വാർട്ടേഴ്സ്, അമ്പാടിമൂല, ഓലിമുകൾ, മാവേലിപുരം, തൃക്കാക്കര നഗരസഭ ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലേക്ക് പോകേണ്ടവർക്ക് കുന്നംപുറത്ത് ഇറങ്ങേണ്ടിവരുന്നു. തുടർന്ന് ലക്ഷ്യസ്ഥാനത്തെത്താൻ മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ട ദുരവസ്ഥയാണ്.

​ഇടുങ്ങിയ റോഡിലൂടെ അലക്ഷ്യമായി പാഞ്ഞെത്തുന്ന ബസുകൾ കാൽനടയാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും ഉൾപ്പെടെ ഭീതിവിതയ്‌ക്കുകയാണ്‌. എതിർദിശയിൽ വരുന്ന ഇരുചക്ര വാഹനങ്ങളും കാറുകളും അപകടത്തിൽപ്പെടുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു. ​


അനധികൃത സർവീസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും കർശന നടപടി സ്വീകരിക്കണമെന്ന്‌ പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു. നിയമലംഘനം നടത്തുന്ന ബസുകൾക്കെതിരെ ശക്തമായ പരിശോധന ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home