Deshabhimani

ശ്രീഭവനം ഒരുങ്ങി: 
ചന്ദ്രകല സ്വപ്‌ന വീട്ടിലേക്ക്‌

കുടുംബശ്രീ  ജില്ലാ മിഷൻ  ‘ശ്രീഭവനം– -ഒരുമയിലുയരും കൂട്’ ഭവന നിർമാണ പദ്ധതിയിൽ ചീമേനി തുറവിലെ ചന്ദ്രകലക്കായി നിർമിച്ച വീട്‌
വെബ് ഡെസ്ക്

Published on Oct 30, 2026, 03:00 AM | 1 min read

ചെറുവത്തൂർ കുടുംബശ്രീ ജില്ലാ മിഷൻ തനത് പരിപാടിയുടെ ഭാഗമായി ആരംഭിച്ച ‘ശ്രീഭവനം– -ഒരുമയിലുയരും കൂട്’ ഭവന നിർമാണ പദ്ധതിയിൽ ജില്ലയിൽ നിർമിച്ച ആദ്യ വീട് പൂർത്തിയായി. ചീമേനി തുറവിലെ ചന്ദ്രകല മനോജിനാണ്‌ വീട്‌ നിർമിച്ചത്‌. വീടിന്റെ താക്കോൽ കൈമാറ്റം നവംബർ ഒന്നിന്‌ പകൽ രണ്ടിന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാബു അബ്രഹാം നിർവഹിക്കും. കയ്യൂർ ചീമേനി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം പി വി ജാനകി അധ്യക്ഷയാകും. നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എം മീനാകുമാരി മുഖ്യാതിഥിയാകും. താൻ നെഞ്ചോട് ചേർത്ത കുടുംബശ്രീ കൂട്ടായ്മതന്നെ തനിക്ക്‌ വീടൊരുക്കി നൽക്കിയെന്നെ സന്തോഷത്തിലാണ്‌ ചന്ദ്രകല. കാഴ്ച പരിമിതികളെ പ്രത്യാശയുടെ കരുത്തുകൊണ്ട് തോൽപ്പിച്ച ചന്ദ്രകലയ്ക്ക് ഇനി അടച്ചുറപ്പുള്ള സ്വന്തം വീട്ടിൽ കുടുംബത്തോടൊപ്പം കഴിയാം. നിലവിൽ ഭർത്താവ്‌ കെ കെ മനോജിനും സ്‌കൂൾ വിദ്യാർഥിനി അനാമികക്കുമൊപ്പം വാടക വീട്ടിലാണ്‌ താമസം. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ സിഡിഎസ് മുഖാന്തിരമാണ്‌ പദ്ധതി നടപ്പാക്കിയത്‌. 42 സിഡിഎസുകളിലെയും കുടുംബശ്രീ അംഗങ്ങൾ ഓരോ ദിവസവും ഒരു രൂപ വീതം നൂറ് ദിവസം നൽകിയാണ് നാലര ലക്ഷം രൂപ സ്വരൂപിച്ച് വീട്‌ ഒരുക്കുന്നത്. ഇതിനകം പത്തോളം സിഡിഎസുകളിൽ പദ്ധതിയാരംഭിച്ചു. എല്ലാ സിഡിഎസുകളിലും കുടുംബശ്രീയംഗങ്ങളിൽനിന്നുള്ള ഫണ്ട് ഖെേരണം നടന്നിവരികയാണ്. ജില്ലയിൽ ശ്രീഭവനം പദ്ധതിയിൽ നിർമിച്ച ആദ്യ വീട്‌ ചീമേനിയിൽ കൈമാറാനൊരുങ്ങുന്പോൾ അത് കുടുംബശ്രീ പ്രവർത്തകർക്കാകെ അഭിമാന നിമിഷമാവും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home