Deshabhimani

ആർടിഒ ഓഫീസിലേക്ക് മാർച്ച്

SA

മോട്ടോർ വർക്കേഴ്‌സ് കോൺഫെഡറേഷന്റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളികൾ ആർടി ഓഫീസ് മാർച്ച്‌ നടത്തുന്നു

വെബ് ഡെസ്ക്

Published on Oct 30, 2026, 02:07 AM | 1 min read

കോഴിക്കോട്

മോട്ടോർ വർക്കേഴ്സ് കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മോട്ടോർ തൊഴിലാളികൾ ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തി. യന്ത്രവൽകൃത ഫിറ്റ്നസ് ടെസ്റ്റ് ഒഴിവാക്കുക, ആര്‍ടിഒ ഉദ്യോഗസ്ഥരുടെ ദ്രോഹനടപടി അവസാനിപ്പിക്കുക, ഓട്ടോ– ടാക്സി ചാർജ് പരിഷ്കരിക്കുക, സ്വകാര്യ ബസ് വ്യവസായത്തെയും കെഎസ്ആർടിസിയെയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ നടത്തിയ മാര്‍ച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പരാണ്ടി മനോജ് അധ്യക്ഷനായി. എൽ രമേശൻ, പി പി കുഞ്ഞൻ, പി റഷീദ്, എ കെ രജീഷ് ബാബു, പി ആനന്തൻ, കെ കെ ഷിന്റോ, സി പി ഷിജു, സി എം ജംഷീർ, കെ അനിൽകുമാർ എന്നിവർ സംസാരിച്ചു. കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ കെ മമ്മു സ്വാഗതവും കെ പി ആസിഫ് അലി നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home