ജനറൽ ആശുപത്രിയിൽ വെള്ളമില്ലാത്ത സംഭവം
ഡിവൈഎഫ്‌ഐ സൂപ്രണ്ടിനെ ഉപരോധിച്ചു

ആലപ്പുഴ ജനറൽ ആശുപത്രിയിൽ ജലവിതരണം മുടങ്ങിയ സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഡിവൈഎഫ്ഐ പ്രതിഷേധിക്കുന്നു
ആലപ്പുഴ
ആലപ്പുഴ ജനറൽ ആശുപത്രിയിൽ വെള്ളമില്ലാതെ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായ സംഭവത്തിൽ പ്രശ്‌നത്തിന് അതിവേഗം പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ആലപ്പുഴ ബ്ലോക്ക് കമ്മിറ്റി ജനറൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. പ്രതിഷേധത്തിന്റെ ഫലമായി അധികൃതർ പ്രശ്‌നം പരിഹരിച്ച് ജലവിതരണം പുനസ്ഥാപിച്ചു. ബ്ലോക്ക് സെക്രട്ടറി പി സി ഉണ്ണിക്കണ്ണൻ, പ്രസിഡന്റ് നിധിൻ സതീശൻ, ട്രഷറർ എൻ ജെ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. നേതാക്കളായ നീതു സുനിൽ, സജിനി, സജിൽ, അൻവർ, കെ ആർ വിഷ്ണു,നൗഫൽ, അഖിൽ അനിൽ, നസീം എന്നിവർ നേതൃത്വം നൽകി.









0 comments