അജയ്യം തിരുവനന്തപുരം: കണ്ണൂരും തൃശൂരും ബഹുദൂരം പിന്നിൽ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ തിരുവനന്തപുരം ബഹുദൂരം മുന്നിൽ. 967 പോയിന്റുമായാണ് ആതിഥേയർ ഒന്നാമത് കുതിക്കുന്നത് 449 പോയിന്റുമായി തൃശൂരും 426 പോയിന്റുമായി കണ്ണൂരും രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു. 109 സ്വർണവും81വെള്ളിയും 109 വെങ്കലവുമാണ് തിരുവനന്തപുരത്തിന്റെ സമ്പാദ്യം.
കോഴിക്കോട്-405 പാലക്കാട്-400, എറണാകുളം-394, മലപ്പുറം-335, കൊല്ലം-209 കാസർകോട്-194, വയനാട്-74, ആലപ്പുഴ-93, കോട്ടയം-74, ഇടുക്കി-57, പത്തനംതിട്ട-22 എന്നിങ്ങനെയാണ് വ്യാഴം ഉച്ചവരെ മറ്റ് ജില്ലകളുടെ പോയിന്റ് നില.
ഇന്‍ക്ലൂസീവ് സ്‌പോര്‍ട്സ്: പാലക്കാടിന് ഓവറോള്‍ കിരീടം
അത്‌ലറ്റിക്‌സിലെ മികവില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്സിന്റെ ഓവറോള്‍ കിരീടം സ്വന്തമാക്കി പാലക്കാട്. കഴിഞ്ഞവര്‍ഷം രണ്ടാംസ്ഥാനക്കാരായ ജില്ല 10 സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി 90 പോയിന്റാണ് ഇത്തവണ നേടിയത്. 80 പോയിന്റുമായി കോഴിക്കോടാണ് രണ്ടാംസ്ഥാനത്ത്. നാല് സ്വര്‍ണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവുമാണ് സമ്പാദ്യം. കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ തിരുവനന്തപുരം 78 പോയിന്റോടെ മൂന്നാംസ്ഥാനത്തായി. നാല് സ്വര്‍ണവും എട്ട് വെള്ളിയും രണ്ട് വെങ്കലവുമാണ് നേട്ടം.
അത്‌ലറ്റിക്‌സില്‍മാത്രം പാലക്കാടിന് 54 പോയിന്റുണ്ട്. എട്ട് സ്വര്‍ണവും രണ്ട് വെങ്കലവുമാണ് നേടിയത്. 46 പോയിന്റുള്ള തിരുവനന്തപുരമാണ് രണ്ടാംസ്ഥാനത്ത്. രണ്ട് സ്വര്‍ണവും ആറ് വെള്ളിയും രണ്ട് വെങ്കലവുമാണ് നേട്ടം. മൂന്നാമതുള്ള കോഴിക്കോടിന് 36 പോയിന്റാണ്. ഒരുസ്വര്‍ണവും അഞ്ച് വെള്ളിയും ഒരുവെങ്കലവുമാണുള്ളത്.










0 comments