ടിബറ്റിൽ തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ; ആശങ്കയോടെ ജനങ്ങൾ

ലാസ: ടിബറ്റിൽ തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ. നാഷണൽ സെന്റർ ഫോർ സീസ്മോളജി നൽകുന്ന വിവരമനുസരിച്ച്, വൈകുന്നേരം 8.03ന് 7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഭൂകമ്പത്തിന്റെ ആഴം 173 കിലോമീറ്ററായിരുന്നു.
വടക്കൻ ടിബറ്റിലെ നാഗ്ക്വിൽ 10 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ശരാശരി 4,864 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം. ടിബറ്റൻ തലസ്ഥാനമായ ലാസയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയായിരുന്നു പ്രഭവകേന്ദ്രം.
മിനിറ്റുകൾക്ക് ശേഷം, രാത്രി 8.42ഓടെ 5 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും ഉണ്ടായി. ഇതിന്റെ ആഴം 15 കിലോമീറ്ററായിരുന്നുവെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി കണക്കുകൾ വ്യക്തമാക്കുന്നു.
ആഗസ്തിൽ നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിൽ 1,400ലധികം ആളുകൾ കൊല്ലപ്പെട്ട് ആഴ്ചകൾക്ക് ശേഷമാണ് ഈ ഭൂകമ്പങ്ങൾ ഉണ്ടാകുന്നത്. വിനാശകരമായ പ്രളയം നേപ്പാളിന്റെ വടക്കൻ, മധ്യ മേഖലകളിലെ വീടുകളും കെട്ടിടങ്ങളും ഒഴുക്കിക്കൊണ്ടുപോയിരുന്നു.








0 comments