Deshabhimani

ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ബോർഡ്: സ്വാമി സച്ചിദാനന്ദയ്ക്ക് തോൽവി; ശുഭാംഗാനന്ദയും ശാരദാനന്ദയും വീണ്ടും ബോർഡിൽ

Sreenarayana Dharma Sangham Trust
വെബ് ഡെസ്ക്

Published on Oct 22, 2026, 09:08 PM | 1 min read

വർക്കല: ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ബോർഡ് (2026–- 2031) തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ 17 വോട്ടുകളോടെ പരാജയപ്പെട്ടു. നിലവിലെ ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ 29 വോട്ടും ട്രഷറർ സ്വാമി ശാരദാനന്ദ 26 വോട്ടുകളും നേടി വീണ്ടും ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.


സ്വാമി അംബികാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി ഗുരുപ്രകാശം, സ്വാമി വിശുദ്ധാനന്ദ, സ്വാമി അനപേക്ഷാനന്ദ, സ്വാമി ധർമചൈതന്യ, സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി യോഗാനന്ദ തീർഥ, സ്വാമി സാന്ദ്രാനന്ദ പുരി എന്നിവരാണ്‌ ട്രസ്റ്റ് ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്‌. ഇവരിൽനിന്ന്‌ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരെ തെരഞ്ഞെടുക്കും. തെരഞ്ഞെടുപ്പിൽ ഇടപെടാൻ ബിജെപി വലിയശ്രമം നടത്തിയെങ്കിലും സ്വാമിമാർ ആ നീക്കത്തെ എതിർത്തുതോൽപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home