Deshabhimani

കലിക്കറ്റ് സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

Calicut University
വെബ് ഡെസ്ക്

Published on Oct 22, 2026, 09:15 PM | 1 min read

തേഞ്ഞിപ്പലം: ഇടിമിന്നലിൽ ഇന്റർനെറ്റ് സംവിധാനം നിലച്ചതോടെ കലിക്കറ്റ് സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി. വ്യാഴാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലിലാണ് പരീക്ഷാഭവനിലെ ഇന്റർനെറ്റ് സംവിധാനം നിലച്ചത്. പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ ഏഴിന് അപ്‌ലോഡ് ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവയ്ക്കാൻ വ്യാഴാഴ്ച രാത്രിയോടെ സർവകലാശാല തീരുമാനമെടുത്തത്.


കാലാവസ്ഥാ സംബന്ധമായ പ്രശ്നങ്ങൾമൂലം നേരിട്ട സാങ്കേതിക തടസ്സങ്ങളാൽ 23ന്റെ എല്ലാ പരീക്ഷകളും മാറ്റിവച്ചതായാണ് ഔദ്യോഗിക അറിയിപ്പിൽ പറയുന്നത്. പുതുക്കിയ തീയതി പിന്നീടറിയിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. ഇന്റേണൽ, പ്രാക്ടിക്കൽ, വൈവ പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും പരീക്ഷാ കംട്രോളർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home