Deshabhimani

ഹോർമുസില്‍ 7 എണ്ണക്കപ്പൽ ആക്രമിച്ചു; ഇന്ത്യൻ ജീവനക്കാരുള്ള കുവൈത്ത് കപ്പലിന് നേരെയും ആക്രമണം

Hormuz

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 22, 2026, 09:57 PM | 1 min read

ദുബായ്: ഇറാന്റെ വിലക്ക്‌ ലംഘിച്ച് ഹോർമുസ് കടലിടുക്കിലൂടെ - എണ്ണക്കപ്പലുകളെ കടത്തിവിടാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി. ഹോർമുസില്‍ ബുധനാഴ്‌ച രാത്രി ഏഴ് എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടു.


21 ഇന്ത്യൻ ജീവനക്കാരുണ്ടായിരുന്ന കുവൈത്ത് കപ്പലിനു നേരെയും ആക്രമണമുണ്ടായി. 21 ഇന്ത്യക്കാരും മറ്റ് ജീവനക്കാരും സുരക്ഷിതരാണെന്ന് കേന്ദ്രഷിപ്പിങ്‌ മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.


ഡ്രോൺ-–മിസൈൽ ആക്രമണങ്ങളിലും സമുദ്ര മൈനുകളിൽ തട്ടിയുമാണ് കൂറ്റൻ കപ്പലുകൾക്ക് തീപിടിച്ചത്‌. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനുമേൽ വീണ്ടും കനത്ത വ്യോമാക്രമണം തുടങ്ങുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് തിരിച്ചടി. ​ഇതോടെ പശ്ചിമേഷ്യയിലെ സ്ഥിതി വീണ്ടും സങ്കീർണമായി. ​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home