print edition സംസ്ഥാന ജൂനിയർ പെൺകുട്ടികളുടെ ഫുട്‌ബോൾ; മലപ്പുറം ജേതാക്കൾ

സംസ്ഥാന ജൂനിയർ പെൺകുട്ടികളുടെ ഫുട്‌ബോളിൽ ചാമ്പ്യൻമാരായ മലപ്പുറം ടീം ട്രോഫിയുമായി.
പാലക്കാട് : സംസ്ഥാന ജൂനിയർ പെൺകുട്ടികളുടെ ഫുട്‌ബോളിൽ മലപ്പുറം ജേതാക്കളായി. ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളിന് തൃശൂരിനെ തോൽപ്പിച്ചു. വിജയികൾക്കായി എം അസ ഇരട്ട ഗോൾ നേടി. പത്തനംതിട്ടയെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി കണ്ണൂർ മൂന്നാംസ്ഥാനം നേടി.










0 comments