print edition ദുരിതാശ്വസം പാളി; ‘ഞങ്ങളെ എന്തിനീ നരകത്തിലേക്ക് കൊണ്ടുവന്നു’

സ്വന്തം ലേഖകൻ
Published on Aug 03, 2026, 03:12 AM | 1 min read
കോഴഞ്ചേരി : ‘ഭക്ഷണമില്ല, വെള്ളമില്ല, വെളിച്ചമില്ല, പ്രാഥമിക കാര്യങ്ങൾ നിറവേറ്റാൻപോലും സൗകര്യമില്ല. ഞങ്ങളെ എന്തിനീ നരകത്തിലേക്ക് കൊണ്ടുവന്നു’– ആറന്മുളയിലെ ദുരിതാശ്വാസക്യാന്പുകളിൽ കഴിയുന്നവരുടെ രോദനമാണിത്. വിവിധ ക്യാന്പുകളിലായി വൃദ്ധരും കൈക്കുഞ്ഞുങ്ങളുമായി അഞ്ഞൂറിലധികംപേര്‍. കടലാസും മറ്റും തറയിൽ വിരിച്ച് കിടക്കേണ്ട അവസ്ഥ. ഇവരിൽ രോഗികളുമുണ്ട്. മരുന്ന് എത്തിച്ചുനൽകാനോ ചികിത്സ ഉറപ്പാക്കാനോ അധികൃതർക്ക് കഴിയുന്നില്ല.
മിക്കയിടത്തും വൈദ്യുതിബന്ധം തകരാറിലാണ്. ശുചിമുറി സൗകര്യവും കുറവ്. ദൈനംദിന ശുചീകരണത്തിന് സൗകര്യമൊരുക്കിയിട്ടില്ല. ക്യാന്പുകളിൽ സ്ഥലം എംഎൽഎയോ പഞ്ചായത്ത് പ്രസിഡന്റുമാരോ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതിയുണ്ട്. ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ സിപിഐ എം നേതാക്കളും പ്രവർത്തകരുമാണ് ഭക്ഷണത്തിനും മറ്റും ക്രമീകരണമൊരുക്കിയത്.
റവന്യു– തദ്ദേശസ്ഥാപന അധികൃതർ പരസ്‌പരം പഴിചാരുകയാണ്. താഴെനിലയിൽ വെള്ളംകയറിയെങ്കിലും പലരും ഭക്ഷണവും മറ്റും കരുതിയിരുന്നു. അതും ഉപേക്ഷിച്ചാണ് ഇവർ അധികൃതരുടെ വാക്കുകേട്ട് ദുരിതക്ക്യാന്പിലെത്തിയത്.









0 comments