ad
Deshabhimani

മുഖ്യമന്ത്രിയുടെ നിഗൂഢ യാത്രകൾ ആരുടെ ചെലവിലാണെന്ന് പറയാൻ തയ്യാറാവണം: പി രാജീവ്

p rajeev.jpg
വെബ് ഡെസ്ക്

Published on Sep 23, 2026, 02:43 PM | 1 min read

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശൻ നടത്തുന്ന നിഗൂഢ യാത്രകൾ ആരുടെ ചെലവിലാണെന്ന് ജനങ്ങളോട് പറയാൻ അദ്ദേഹം തയ്യാറാവണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അം​ഗം പി രാജീവ്. ഹെലികോപ്ടർ വാടക പുതുക്കാൻ സർക്കാരിന് അപേക്ഷ നൽകി കാത്തിരിക്കുന്ന കമ്പനിയുടെ ചെലവിലാണ് മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ യാത്ര നടത്തിയതെങ്കിൽ അത് ഗുരുതര കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.


അഴിമതിയുടെയും ധൂർത്തിൻ്റെയും പര്യായമായി യു‍ഡിഎഫ് സർക്കാർ മാറി. കോർപ്പറേറ്റുകൾ സ്പോൺസർ ചെയ്യുന്ന സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. ഇത്രയും ധിക്കാരത്തോടെ പ്രവർത്തിക്കുന്ന ഒരു സർക്കാർ മുൻപ് ഉണ്ടായിട്ടില്ലെന്നും പി രാജീവ് പറഞ്ഞു.


സ്വകാര്യ വ്യക്തികളുടെ സ്പോൺസർഷിപ്പിൽ സഞ്ചരിച്ചിട്ടുണ്ടെന്നും ഇനിയും സഞ്ചരിക്കുമെന്നുമാണ് മുഖ്യമന്ത്രി വി ഡി സതീശൻ ബുധനാഴ്ച വാർത്തസമ്മേളനത്തിൽ പറഞ്ഞത്. മലപ്പുറത്തേക്കുള്ള യാത്രയ്‌ക്ക്‌ ഉപയോഗിച്ച ചാർട്ടേഡ്‌ വിമാനത്തിന്റെ സ്‌പോൺസറെ സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്തിനാണ് സ്പോൺസറെക്കുറിച്ചുള്ള വിവരങ്ങൾ പറയുന്നത്? പരസ്യമായാണ് യാത്ര ചെയ്തത്. സർക്കാരിന്റെ ഒരു രൂപ പോലും ഉപയോ​ഗിച്ചില്ല. ആറ് പേര് മരിച്ചിട്ടും മുഖ്യമന്ത്രി പോയില്ല എന്ന് മാധ്യമങ്ങൾ വാർത്ത നൽകും. അതിനാൽ അവിടെ പോകേണ്ടതുണ്ടായിരുന്നു. ശ്രീനാരായണ ​ഗുരു സമാധി ആചരണത്തിൽ പങ്കെടുത്തതിന് ശേഷം അതിവേ​ഗം മലപ്പുറത്തെത്താനാണ് ചാർട്ടേഡ് വിമാനം ഉപയോ​ഗിച്ചതെന്ന് പറഞ്ഞ് മുഖ്യമന്ത്രി ചോദ്യത്തിൽ നിന്ന് വഴുതിമാറുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home