ഷാജിയുടെ അമേരിക്കന്‍ സന്ദര്‍ശനം: സ്വീകരിച്ചതും ഒപ്പംപോയതും തട്ടിപ്പ് കേസിലെ പ്രതി

തിരുവനന്തപുരം: ബൾഗേറിയയിലെത്തിയ മന്ത്രി കെ എം ഷാജിയെ എയർപോർട്ടിൽ സ്വീകരിക്കാനെത്തിയതും വിദേശത്ത് ഒപ്പം യാത്ര ചെയ്യുന്നതും തട്ടിപ്പ് കേസിൽ പ്രതിയായ ജോൺ സേവ്യർ. വിദ്യാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതിയാണ്, എറണാകുളം കടവന്ത്ര സ്വദേശി ജോൺ സേവ്യർ. ഇയാളാണ് ഷാജിയുടെ വിദേശയാത്രയിൽ നിഴൽപോലെ കൂടെയുള്ളത്.
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ ലീഗ് നേതൃത്വം കടുത്ത പ്രതിരോധത്തിലായി. സ്വകാര്യ സന്ദർശനമെന്ന പേരിൽ ബൾഗേറിയയിൽ പോയ മന്ത്രിയും അന്താരാഷ്ട്ര വിസ തട്ടിപ്പ് കേസിലെ പ്രതിയും തമ്മിലുള്ള സാമ്പത്തിക-വ്യക്തിബന്ധങ്ങൾ എന്താണെന്ന ചോദ്യത്തിന് മന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇയാൾതന്നെയാണോ മന്ത്രിയുടെ വിദേശയാത്രയുടെ സ്‌പോൺസർ എന്ന കാര്യത്തിൽ മറുപടി നൽകാനും മന്ത്രിയും സർക്കാരും തയ്യാറല്ല.
ചെക്ക് റിപ്പബ്ലിക്കിലെ മൂന്ന് മുറികൾ മാത്രമുള്ള ഒരു അപ്പാർട്ട്‌മെന്റിനെ 'ചെക്ക് കോളേജ്' എന്ന് തെറ്റിദ്ധരിപ്പിച്ച്, എംബിഎ പഠനത്തിന് വിസ വാഗ്ദാനം ചെയ്താണ് ജോൺ സേവ്യർ വ്യാപക തട്ടിപ്പ് നടത്തിയത്. കേരളത്തിന് പുറത്തുള്ള വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരാണ് ഇയാളുടെ വഞ്ചനയ്ക്ക് ഇരയായത്. 2016-ൽ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ടെന്നാണ് റിപ്പോർട്ട്.








0 comments