ചൈനീസ് പ്രണയം: എൻവിഡിയ ചീഫിന് നഷ്ടമാവുക ജീവിത സമ്പാദ്യത്തിൽ പകുതിയും

കാലിഫോര്‍ണിയ: ആഗോള എഐ നിർമാണ ഭീമനായ എൻവിഡിയയുടെ ചീഫ് എക്സിക്യൂട്ട് ഓഫീസറും സഹസ്ഥാപകനുമായ ജെൻസൻ ഹുവാങ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കണ്ടെത്തലിന് പിന്നാലെ തന്റെ രഹസ്യ ബന്ധം സമ്മതിച്ചു. ചൈനീസ് ചാര ബന്ധം വരെ ആരോപിക്കപ്പെടുന്ന സിംഗപ്പൂർ അധിഷ്ഠിത ഡാറ്റാ സെന്റർ കമ്പനിയായ 'മെഗാസ്പീഡ്' മുൻ എക്സിക്യൂട്ടീവ് ആലീസ് ഹുവാങ്ങുമായുള്ള ബന്ധമാണ് പുറത്തെത്തിയത്. ഇത് ജെൻസൻ ഹുവാങ്ങിന് കുടുംബത്തിലും എൻവിഡിയ കമ്പനിക്ക് രാജ്യത്തും ശതകോടികളുടെ നഷ്ടവും നിയമ കുരുക്കുകളുമായി മാറുകയാണ്.
ഭാര്യയോട് വിശ്വസ്തത പുലര്‍ത്തിയില്ല എന്ന കുറ്റ സമ്മതമാണ് ആദ്ദേഹം ആദ്യം ലോകത്തിന് മുന്നിൽ നടത്തിയത്. ഈ പ്രസ്താവന ലോകത്തിലെ തന്നെ ഏറ്റവും വലിയ വിവാഹ മോചന കേസുകളിൽ ഒന്നിന് വഴി തുറക്കാം എന്നാണ് യു എസ് മാധ്യമങ്ങൾ ഇപ്പോൾ വിലയിരുത്തുന്നത്.
കാലിഫോർണിയ സംസ്ഥാനത്തെ പൊതുസ്വത്ത് നിയമങ്ങൾ (Community Property Laws) അനുസരിച്ച് വിവാഹശേഷം സമ്പാദിക്കുന്ന സ്വത്തുക്കൾ ദമ്പതികൾക്ക് തുല്യമായി അവകാശപ്പെട്ടതാണ്. വിവാഹ മോചനത്തോടെ ഇത് നിയമപരമായി തുല്യമായി വീതിക്കണം. നവംബർ 8 ന് എൻവിഡിയ ജീവനക്കാർക്ക് അയച്ച ഔദ്യോഗിക ഇമെയിലാണ് ജെൻസൻ ഹുവാങ് തനിക്ക് ഇതര പ്രണയം ഉണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. എന്നാൽ ഇതിൽ കുടുംബം ഇതുവരെ നിയമ നടപടിക്കോ വിവാഹ മോചനത്തിനോ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തിയിട്ടില്ല.
"ഞാൻ എൻ്റെ ഭാര്യയോട് വിശ്വസ്തത പുലർത്തിയില്ല. എൻ്റെ പ്രവർത്തികൾ അവരെയും ഞങ്ങളുടെ മക്കളെയും വേദനിപ്പിച്ചു. ഞാൻ ചെയ്തതിന് യാതൊരു ന്യായീകരണവുമില്ല. ഞാൻ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു."
41 വർഷത്തെ ദാമ്പത്യ ബന്ധമാണ് ബിസിനസിനിടയിലെ ഒരു പ്രണയത്തിൽ തട്ടി നിൽക്കുന്നത്. 1985-ൽ ഒറെഗൺ സർവകലാശാലയിലെ പഠനകാലത്താണ് ഹുവാങ്ങും ലോറിയും വിവാഹിതരായത്. അതിനുശേഷം മാത്രമാണ് 1993 ൽ എൻവിഡിയ സ്ഥാപിച്ചത്. ഇതോടെ ശതകോടീശ്വരനായി മാറി. ഇരുവരും തമ്മിൽ പ്രീ-നപ്ഷ്യൽ കരാറുകൾ ഇല്ലെങ്കിൽ ലോറി ഹുവാങ്ങിന് സ്വത്തിന്റെ 50% അതായത് 80 ബില്യണിലധികം ഡോളര്‍ ക്ലെയിം ചെയ്യാൻ സാധിക്കും.
2019-ൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ഭാര്യ മക്കെൻസി സ്കോട്ടിന് നൽകിയ 38.3 ബില്യൺ ഡോളറാണ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വിവാഹമോചന നഷ്ടപരിഹാരം. തൊട്ടു പിന്നിൽ ബിൽ ഗേറ്റ്സ് ആണ്. ലോറി ഹുവാങ്ങിന് ലഭിക്കാനിടയുള്ള തുക ഇവയുടെ ഇരട്ടിയിലധികമാണ്.
ലോകത്തിലെ ഏറ്റവും സമ്പന്നരായ പത്ത് വ്യക്തികളിൽ ഒരാളാണ് ജെൻസൻ ഹുവാങ്ങ്. ആകെ ആസ്തി ഏകദേശം 155 ബില്യൺ ഡോളർ അഥവാ ഏകദേശം 13 ലക്ഷം കോടി രൂപ ആണ്

മുൻ ചൈനീസ് മാധ്യമപ്രവർത്തകയും നിലവിൽ സിംഗപ്പൂർ ആസ്ഥാനമായുള്ള 'മെഗാസ്പീഡ് ഇന്റർനാഷണൽ' എക്സിക്യൂട്ടീവുമായ ആലിസ് ഹുവാങ്ങുമായി ജെൻസൻ ഹുവാങ്ങിനുണ്ടായിരുന്ന ബന്ധമാണ് ലോകം ചര്‍ച്ച ചെയ്യുന്ന വിവാദത്തിന്റെ കാതൽ.
Related News
ചൈനീസ് ബന്ധമുള്ള യുവതിയുമായുള്ള പ്രണയം പുറത്തെത്തിയത് അമേരിക്കൻ രാഷ്ട്രീയത്തിലും ഐടി ലോകത്തും ചര്‍ച്ചയാണ്. എൻവിഡിയയ്ക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് അവസരം തുറന്ന് നൽകിയിരിക്കയാണ് എന്നാണ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പ്രതികരിച്ചത്.
ഇപ്പോൾ സിഐഎ ഉൾപ്പെടെ ഏജൻസികളും യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റും എൻവിഡിയയും മെഗാസ്പീഡും ഇവര്‍ ബന്ധപ്പെട്ട രാജ്യങ്ങളിലെ രഹസ്യ ഏജൻസികളും ഉൾപ്പെട ഇരുവരുടെയും ബന്ധം അന്വേഷിക്കയാണ്. ഇരുവരുടെയും ബന്ധമല്ല, ഇതിനിടയിലെ വിവര കൈമാറ്റങ്ങളാണ് അന്വേഷണ പരിധിയിൽ.
ജെൻസൻ ഹുവാങ് തായ്‌വാനിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ ആളാണ്. ആലീസ് ഹുവാങ് ചൈനീസ് പൗരത്വമുള്ള വ്യക്തിയുമാണ്. പേരിന് പിന്നിലെ കുടംബ നാമങ്ങളിലെ സാമ്യവും ഇരുവരുടെയും ബന്ധത്തെ കുറിച്ച് ആശയ കുഴപ്പം വർധിപ്പിച്ചു.
ഒരു കൈവിട്ടുപോയ പ്രണയം മാത്രമായി ചുരുക്കാനാണ് ഇപ്പോൾ ജെൻസൻ ഹുവാങ് ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു -“To my wife and family: I love you,” Huang said. “I know an apology cannot undo what I have done. I hope our family will heal and that, over time, I can earn back your trust.”
ജെൻസെൻ ഹുവാങ്ങും ഭാര്യ ലാറി ഹുവാങ്ങും








0 comments