സെലിബ്രൈറ്റ് വിവാദത്തിൽ നിന്നും തടിയൂരാൻ കേരള പൊലീസ്; ഉപയോഗിക്കുന്നത് ഫൊറൻസിക് പരിശോധനയ്ക്കെന്ന്

തിരുവനന്തപുരം: സെലിബ്രൈറ്റ് വിവാദത്തിൽ നിന്നും തടിയൂരാൻ കേരള പൊലീസ്. ഉപയോഗിക്കുന്നത് ഫൊറൻസിക് പരിശോധനയ്ക്കെന്നാണ് കേരളപൊലീസിന്റെ ന്യായീകരണം. മൊബൈൽ ഫോണുകളിൽ നിന്ന് രഹസ്യവിവരങ്ങൾ ചോർത്തിയെടുക്കുന്ന ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ലെന്നാണ് കേരള പൊലീസിന്റെ അവകാശവാദം. സേന ഉപയോഗിക്കുന്നത് നിയമപരമായി അംഗീകരിക്കപ്പെട്ട ഡിജിറ്റൽ ഫൊറൻസിക് സോഫ്റ്റ്‌വെയറാണെന്നും അധികൃതർ.
സെലിബ്രൈറ്റ് ചാരപ്രവർത്തനത്തിനുള്ള സംവിധാനമല്ലെന്നും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനുള്ള ഫൊറൻസിക് ഉപകരണമാണെന്നുമാണ് കേരള പൊലീസിന്റെ വിശദീകരണം. വിവിധ കേസുകളിൽ അറസ്റ്റിലാകുന്ന പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ച് കോടതിയിൽ ഹാജരാക്കേണ്ട ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്നും പൊലീസ് വിശദീകരിച്ചു.
Related News
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ യൂട്യൂബർ ധ്രുവ് റാഠിയുടെ ഫോണിൽ നിന്ന് വിവരങ്ങൾ ചോർത്താൻ പൊലീസ് ശ്രമിച്ചെന്ന ആരോപണമാണ് സെലിബ്രൈറ്റ് സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. ഡൽഹി പൊലീസ് ഫോണിലെ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചെന്ന ധ്രുവ് റാഠിയുടെ ആരോപണം ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ പുറത്തുവിട്ടതോടെയാണ് വിഷയം ശ്രദ്ധ നേടിയത്.








0 comments