Deshabhimani

പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; വൈദികനെതിരെ ഒരു കേസ് കൂടി

child abuse
വെബ് ഡെസ്ക്

Published on Nov 10, 2026, 11:50 AM | 1 min read

മംഗളൂരു:പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 65 കാരനായ വൈദികൻ ഫാദര്‍ സിപ്രിയൻ പിന്റോയ്ക്കെതിരെ രണ്ടാമതൊരു കേസ് കൂടി. മംഗളൂരു വുമൺ പൊലീസ് സ്റ്റേഷനിലാണ് 13 കാരനായ ബാലനെ പീഡിപ്പിച്ചതായുള്ള പരാതി റജിസ്റ്റ‍ർ ചെയ്തത്.


2026 മേയ് 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെർമന്നൂർ ഗ്രാമവാസിയായ കുട്ടി ഇദ്ദേഹത്തിന് ചുമതലയുള്ള പള്ളിയിലെ ഞായറാഴ്ച പ്രാർഥനകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. ഇതിനിടയിൽ പള്ളിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വിളിച്ചുവരുത്തിയാണ് പീഡനം നടന്നത്തിയതെന്ന് പരാതിയിൽ പറയുന്നു.


ആദ്യ കേസ് ഒക്ടോബർ 15-നാണ് റജിസ്റ്റര്‍ ചെയ്തത്. 14-കാരനായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ മംഗളൂരു സൗത്ത് പോലീസ് സ്റ്റേഷനിലാണ് ഈ കേസ്. അന്വേഷണത്തിന് ശേഷം ഒക്ടോബർ 18-ന് അറസ്റ്റിലായ ഫാദർ സിപ്രിയൻ പിന്റോയെ കോടതി റിമാൻഡ് ചെയ്തു. ഒക്ടോബർ 30 വരെ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ഈ കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ കേസ്.


ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 75(2) (ലൈംഗികാതിക്രമം), പോക്സോ (POCSO) നിയമത്തിലെ സെക്ഷൻ 8, 12 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സെൻട്രൽ സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസിനാണ് കേസിന്റെ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി അറിയിച്ചു. അന്വേഷണ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home