ad
Deshabhimani

print edition നീറ്റ്‌ കേസ്‌ 
പരിഗണിക്കുന്ന 
ജഡ്ജിയെ മാറ്റി

delhi high court
avatar
സ്വന്തം ലേഖകൻ

Published on Aug 03, 2026, 03:02 AM | 1 min read

ന്യൂഡൽഹി : രാജ്യത്തെ പിടിച്ചുകുലുക്കിയ നീറ്റ്‌ ചോദ്യച്ചോർച്ചയിലെ കേസുകൾ പരിഗണിക്കുന്ന അതിവേഗ കോടതി ജഡ്‌ജിയെ സ്ഥലംമാറ്റി. ജൂലൈ 25ന്‌ സിബിഐ പ്രത്യേക കോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ട അനു ഗ്രോവർ ബലിംഗയെയാണ്‌ എൻഐഎ പ്രത്യേക കോടതി ജഡ്‌ജിയായി മാറ്റിയത്‌. ഡൽഹി ഹൈക്കോടതി നടത്തിയ ജുഡീഷ്യല്‍ അഴിച്ചുപണിയുടെ പേരിലാണ് മാറ്റം. നീറ്റ്‌ കേസ് ആദ്യം കേട്ട പ്രത്യേക ജഡ്ജി അജയ് ഗുപ്തയെ വീണ്ടും നീറ്റ്‌ കേസുകൾക്കായി നിയ
മിച്ചു.


ജൂലൈ 29ന്‌ അനു ഗ്രോവർ നീറ്റ്‌ കേസ്‌ പരിഗണിച്ചപ്പോള്‍ സിബിഐ അഭിഭാഷകർ എത്തിയില്ല. കേന്ദ്രസർക്കാരും സിബിഐയും കേസില്‍ അലംഭാവം കാട്ടുന്നെന്ന വിമർശവും ഉയർന്നു. കേസ്‌ ഇനി പരിഗണിക്കുന്പോൾ സിബിഐ അഭിഭാകഷർ ഹാജരാകണമെന്ന്‌ അനു ഗ്രോവർ കർശന നിർദേശവും നൽകി. ഇതിനുപിന്നാലെയാണ്‌ 
മാറ്റം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home