ad
Deshabhimani

സംസ്ഥാന ക്ലബ്ബ്‌ അത്‌ലറ്റിക്‌സ്‌: കുതിച്ചുയർന്ന് ജി വി രാജ ചാമ്പ്യന്മാരായി

GV Raja school State Club Athletics.jpg

അന്തർജില്ലാ ക്ലബ്ബ്‌ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ ഓവറോൾ നേടിയ തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ്‌ സ്‌കൂൾ

വെബ് ഡെസ്ക്

Published on Aug 08, 2026, 05:57 PM | 1 min read

കൊല്ലം: കൊല്ലത്ത് നടന്ന എം കെ ജോസഫ്‌ സ്‌മാരക സംസ്ഥാന അന്തർജില്ലാ ക്ലബ്ബ്‌ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ്‌ സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 18 സ്വർണവും 13 വെള്ളിയും പത്ത് വെങ്കലവും നേടി 276 പോയിന്റോടെയാണ് ജി വി രാജ കിരീടം ഉയർത്തിയത്.


എറണാകുളം കോതമംഗലം എം എ കോളേജ് രണ്ടാം സ്ഥാനത്തെത്തി. 13 സ്വർണവും 18 വെള്ളിയും ആറ് വെങ്കലവും ഉൾപ്പെടെ 236 പോയിന്റ് നേടി. ആദ്യ ദിനം മുന്നിലുണ്ടായിരുന്ന കോട്ടയം ചങ്ങനാശേരി അസംപ്‌ഷൻ കോളേജ്‌ 189 പോയിന്റോടെ മൂന്നാമതായി.


മെഡൽ നേട്ടങ്ങളിൽ നിന്ന് പിന്നോട്ടുപോയ ജി വി രാജ, കഴിഞ്ഞ കുറച്ചു കാലങ്ങളായി തിരിച്ചു വരവിന്റെ പാതയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home