ad
Deshabhimani

നീറ്റ് സമര റീലുകള്‍ ഇന്‍സ്റ്റയില്‍ നിന്ന് അപ്രത്യക്ഷമാകുന്നു

neet protest reels
വെബ് ഡെസ്ക്

Published on Aug 08, 2026, 06:08 PM | 1 min read

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ഡൽഹിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട റീലുകൾ ഇൻസ്റ്റഗ്രാമിൽ നിന്ന് അപ്രത്യക്ഷമാകുന്നു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും സമരത്തെ അനുകൂലിച്ചുള്ള പ്രതികരണങ്ങളും ഉൾപ്പെടെ നിരവധി വീഡിയോകൾ മെറ്റ നീക്കം ചെയ്യുന്നതായാണ് പരാതി.


കേന്ദ്രസർക്കാരും മെറ്റയും തമ്മിൽ കൂടിക്കാഴ്ച നടന്നതിന് പിന്നാലെയാണ് പ്രതിഷേധവുമായി ബന്ധപ്പെട്ട റീലുകൾ കാണാതാകാൻ തുടങ്ങിയത്. പ്രതിഷേധത്തിന്റെ പ്രചാരണം സോഷ്യൽ മീഡിയയിൽ കുറയ്ക്കുന്നതിനായി ഇൻസ്റ്റഗ്രാം അൽഗോരിതത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോയെന്ന സംശയവും ശക്തമായിട്ടുണ്ട്.


ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഡൽഹി ജന്തർ മന്തറിലെ നീറ്റ് പ്രതിഷേധത്തിന് വ്യാപകമായ പ്രചാരണം ലഭിച്ചതും കൂടുതൽ ആളുകൾ സമരത്തിന്റെ ഭാഗമായതും.


മില്യണ്‍ കണക്കിന് വ്യൂസാണ് ഈ റീലുകള്‍ക്കൊക്കെ ലഭിച്ചത്. അന്നില്ലാത്ത എന്ത് മാനദണ്ഡമാണ് ഇപ്പോള്‍ വന്നതെന്ന ചോദ്യവും ഉയരുന്നു.


സോഷ്യൽ മീഡിയയെ പ്രധാന ആയുധമാക്കിയായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. ജന്തർ മന്തറിൽ നടന്ന സമരത്തിന്റെ ദൃശ്യങ്ങൾ റീലുകളായും ഷോർട്ട് വീഡിയോകളായും വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം വലിയ ജനശ്രദ്ധ നേടയിരുന്നു.


റീലുകള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ അവ നീക്കം ചെയ്യുന്നത് സമരത്തിന് സോഷ്യൽ മീഡിയയിലൂടെ ലഭിച്ച പിന്തുണയ്ക്ക് തടയിടാനുള്ള ശ്രമമാണെന്ന വിമർശനവും ഉയരുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home