സിവിൽ സര്‍വീസ് പ്രിലിംസ്: 27 ചോദ്യങ്ങൾക്ക് ശരിയുത്തരമില്ല, പരാതിയുമായി ഉദ്യോഗാര്‍ഥികൾ

ന്യൂഡൽഹി:രാജ്യം മുഴുവൻ വിദ്യാര്‍ഥികൾ സമരം ചെയ്തിട്ടും മന്ത്രിയെ മാറ്റിയിട്ടും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പരീക്ഷകളെ കുറിച്ചുള്ള ആക്ഷേപങ്ങൾ തുടരുന്നു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയിലെ 27 ചോദ്യങ്ങൾ ഉത്തരമില്ലാത്തവയും അവ്യക്തവും ആയിരുന്നെന്ന് ഉദ്യോഗാര്‍ഥികൾ പരാതിപ്പെട്ടു. പലതും ഒന്നിൽ അധികം ശരിയുത്തരങ്ങൾ വരാൻ സാധ്യയുള്ളവയും ആയിരുന്നു. പുരാണങ്ങളുമായി ബന്ധപ്പെട്ട അവ്യക്തമായ കാര്യങ്ങൾ വസ്തുതകളായി ഉൾപ്പെടുത്തി ആവര്‍ത്തിച്ചു ചോദിച്ചു.
യുപിഎസ് സി പ്രൊവിഷണൽ കീ പ്രസിധീകരിച്ചതോടെയാണ് പരാതി ശക്തമായത്. ഇതോടെ വിദ്യാര്‍ഥികൾ സംഘടിച്ചു. അവര്‍ ഒന്നു ചേര്‍ന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന സമീപിച്ചിരിക്കയാണ്. കമ്മീഷൻ പുറത്തുവിട്ട താൽക്കാലിക ഉത്തരസൂചികയിലെ ഉത്തരങ്ങൾ തെറ്റാണെന്നും, ചോദ്യങ്ങളിൽ പലതും അവ്യക്തത നിറഞ്ഞതാണെന്നും, ഒന്നിലധികം ശരിയുത്തരങ്ങൾ വരാൻ സാധ്യതയുള്ളവയാണെന്നും പരാതിയിൽ വസ്തുതകൾ സഹിതം വ്യക്തമാക്കി.
പരാതി പ്രകാരം യുപിഎസ് സിക്ക് ട്രിബ്യൂണൽ നൊട്ടീസ് അയച്ചിരിക്കയാണ്. കേസുകൾ ഒരുമിച്ച് ഒക്ടോബര്‍ എട്ടിന് പരിഗണിക്കും. രണ്ട് സംഘങ്ങളായാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഫല പ്രഖ്യാപനം വരെ കഴിഞ്ഞു എങ്കിലും അവസര നഷ്ടം വലുതാണെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. നിയമ നടപടിയുമായി മുന്നോട്ട് പോകയാണ് ഉദ്യോഗാര്‍ഥികൾ.
ചോദ്യം ചെയ്യപ്പെട്ട പ്രമുഖ ചോദ്യങ്ങൾ
ഗ്രാൻഡ് സ്ലാം ടെന്നീസ് സംബന്ധിച്ച പരീക്ഷാ ചോദ്യത്തിൽ കമ്മീഷൻ നൽകിയ ഉത്തരം ടൂർണമെന്റിന്റെ ഔദ്യോഗിക നിയമപുസ്തകത്തിലുള്ള റാങ്കിംഗ് മാനദണ്ഡങ്ങളെ ഒഴിവാക്കിയുള്ളതാണെന്ന് ഉദ്യോഗാർത്ഥികൾ പരാതിയിൽ പറഞ്ഞു.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023' അനുസരിച്ചുള്ള സീറോ എഫ്.ഐ.ആറിനെക്കുറിച്ചുള്ള ചോദ്യത്തിൽ ഇംഗ്ലീഷ്, ഹിന്ദി വിവർത്തനങ്ങൾ തമ്മിൽ വൈരുദ്ധ്യം വന്നു.. ഇംഗ്ലീഷിൽ 'പ്രിലിമിനറി എൻക്വയറി' എന്നും ഹിന്ദിയിൽ 'അന്വേഷണം' എന്നതിന് സമാനമായ വാക്കുമാണ് നൽകിയിട്ടുള്ളത്.
3. ഋഗ്വേദ കാലഘട്ടത്തെക്കുറിച്ചുള്ള നാല് ചോദ്യങ്ങളാണ് ആവത്തിച്ചത്. ഇതിൽ ഭൂരിഭാഗവും സാധാരണ പാഠപുസ്തകങ്ങളിൽ ഇല്ലാത്തവയാണ്. ഊഹാപോഹങ്ങളും കഥകളും ഇതിഹാസങ്ങളും വസ്തുതകാളാക്കി. ഇതിൽ കൃഷിയും ജലസേചനവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ 'അശ്മ ചക്ര' 'അഹവ' അഥവാ- തടികൊണ്ടുള്ള പാത്രം എന്നിവയെക്കുറിച്ച് പരാമർശിച്ചിരുന്നു. എന്നാൽ സാംസ്കാരിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പ്രകാരം 'അഹവ' എന്നത് ഒരു 'തൊട്ടി' (trough) ആണ്. ഇത് സാംസ്കാരിക മന്ത്രാലയത്തിന്റെയും നാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസിന്റെയും ഔദ്യോഗിക വിവരങ്ങൾക്ക് വിരുദ്ധമാണെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. വളരെ സൂക്ഷമായി എഴുതേണ്ട പരീക്ഷയാണ് സിവിൽ സര്‍വീസ് പരീക്ഷ.









0 comments