ad
Deshabhimani

ഏഷ്യൻ ഗെയിംസ്; വനിതകളുടെ 200 മീറ്റർ ഫൈനൽ: ഹരിത ഭദ്രയ്ക്ക് വെങ്കലം

HARITHA BADHRA

ഹരിത ഭദ്ര

വെബ് ഡെസ്ക്

Published on Sep 27, 2026, 04:07 PM | 1 min read

നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 200 മീറ്റർ ഫൈനലിൽ ഇന്ത്യയുടെ ഹരിത ഭദ്രയ്ക്ക് വെങ്കല മെഡൽ. 23.20 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഹരിത, അവസാന ഘട്ടത്തിലെ മികച്ച പ്രകടനത്തിലൂടെയാണ് മെഡൽ ഉറപ്പിച്ചത്.


ജപ്പാന്റെ അബിഗെയിരുഫുക ഇഡോയെ വെറും ഒരു സെക്കൻഡിന്റെ നൂറിലൊരംശത്തിനാണ് ഹരിത പിന്നിലാക്കിയത്. ഇഡോ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മറ്റൊരു ഇന്ത്യൻ താരം ഉന്നതി ബൊല്ലണ്ട് 23.46 സെക്കൻഡിൽ ആറാം സ്ഥാനത്തെത്തി. 22.78 സെക്കൻഡിൽ ഫിനിഷ് ചെയ്ത സിംഗപ്പൂരിന്റെ വെറോണിക്ക ഷാന്തി പെരേരയാണ് സ്വർണം നേടിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home