ad
Deshabhimani

എടുത്ത ലോട്ടറിക്ക് സമ്മാനം അടിച്ചില്ല; കടയുടമയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു

Lottery Ticket Dispute.JPG
വെബ് ഡെസ്ക്

Published on Sep 27, 2026, 03:31 PM | 1 min read

കൽപ്പറ്റ: തുടർച്ചയായി ലോട്ടറി എടുത്തിട്ടും സമ്മാനം കിട്ടിയില്ലെന്ന് ആരോപിച്ച് കടയുടമയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. വയനാട് നമ്പ്യാർകുന്ന് പൂങ്കാവനത്താണ് സംഭവം. ലോട്ടറി കടയുടമ വിനീത രജീഷിനാണ് കുത്തേറ്റത്. ഞായറാഴ്ച രാവിലെയാണ് തമിഴ്‌നാട് പാട്ടവയൽ സ്വദേശി ശിവകുമാർ വിനീതയെ കുത്തി പരിക്കേൽപ്പിച്ചത്. തലയ്ക്കും കഴുത്തിനും ​ഗുരുതര പരിക്കേറ്റ ഇവരെ ബത്തേരി താലൂക്ക് ആശുപത്രയിൽ പ്രവേശിപ്പിച്ചു. ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home