Deshabhimani

നിവിൻ പോളി-മമിത ബൈജു ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; ആഗസ്ത് 21ന്

BKU

ബെത്‌ലഹേം കുടുംബ യൂണിറ്റ് സിനിമയുടെ പോസ്റ്റർ| Photo:Social media

വെബ് ഡെസ്ക്

Published on Aug 08, 2026, 06:01 PM | 1 min read

തിരുവനന്തപുരം : നിവിൻ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21ന് തിയേറ്ററുകളിലെത്തും. ഗിരീഷ് എഡി സംവിധാനം നിർവഹിക്കുന്ന ചിത്രം, ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.


ഗിരീഷ് എഡിയും കിരൺ ജോസിയുമാണ് രചന. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരടങ്ങിയ താരനിരയാണ് ചിത്രത്തിലുള്ളത്.


ഛായാഗ്രഹണം: അജ്‌മൽ സാബു സംഗീതം: വിഷ്ണു വിജയ് എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ് ഗാനരചന: വിനായക് ശശികുമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: ബെന്നി കട്ടപ്പന, ജോസ് വിജയ്. പ്രൊഡക്ഷൻ കൺട്രോളർ :റിച്ചാർഡ്. ആർട്ട് ഡയറക്ഷൻ: ആഷിക് എസ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home