ad
Deshabhimani

അമ്മത്തൊട്ടിലിൽ കുഞ്ഞതിഥി: 'സഹസ്ര'യ്ക്ക് പിന്നാലെ 'സഹസ്രിക'

baby

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 08, 2026, 06:23 PM | 1 min read

കോഴിക്കോട്: അമ്മത്തൊട്ടിലിൽ വീണ്ടുമൊരു കുഞ്ഞതിഥികൂടിയെത്തി. കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിൽ 1001-ാമതായാണ് കുഞ്ഞ് എത്തിയത്. 'സഹസ്ര'യ്ക്ക് പിന്നാലെ അമ്മത്തൊട്ടിലിൽ എത്തിയ കുഞ്ഞിന് 'സഹസ്രിക' എന്ന് പേര് നൽകി.


2002ൽ തിരുവനന്തപുരത്താണ് ആദ്യ അമ്മത്തൊട്ടിൽ തുറന്നത്. ഇതുവരെ 1001 കുഞ്ഞുങ്ങളാണ് അമ്മക്കൂടണഞ്ഞത്. ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലാണ് 'സഹസ്രിക'യെത്തിയത്. കഴിഞ്ഞ ആഗസ്തിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത അമ്മത്തൊട്ടിലിൽ എത്തുന്ന 11-ാമത്തെ കുഞ്ഞാണിത്.


ശനിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെ രണ്ട് മാസം പ്രായവും 4.200 കി.ഗ്രാം ഭാരവുമുള്ള കുഞ്ഞിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തുകയായിരുന്നു. ഡോക്ടർമാരുടെ പ്രാഥമിക പരിശോധനയിൽ കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണെന്ന് കണ്ടെത്തി. 'സഹസ്രിക'യുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്.


കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ തിരുവനന്തപുരത്ത അമ്മത്തൊട്ടിലിൽ ആയിരാമത്തെ കുഞ്ഞായാണ് 'സഹസ്ര' എത്തിയത്. ഈ വർഷം അമ്മത്തൊട്ടിലുകളിലെത്തുന്ന 13-ാമത്തെ കുഞ്ഞും ആറാമത്തെ പെൺകുഞ്ഞുമാണ് 'സഹസ്രിക'. കഴിഞ്ഞ ജൂൺ 4ന് 'ഹരിതാംശ്' എന്ന ആൺകുഞ്ഞിനെ ഇവിടെ ലഭിച്ചിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home