മെസിയുടെ പിതാവ് ഹോർഹെ മെസി അന്തരിച്ചു

ഫ്ലോറിഡ: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ പിതാവ് ഹോർഹെ മെസി (68) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെതുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. മെസിയുടെ സ്വദേശമായ അർജന്റീനയിലെ റൊസാരിയോയിൽ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 10നായിരുന്നു അന്ത്യം.
ലോകകപ്പ് മത്സരങ്ങൾ നടക്കുന്നതിനിടെ പിതാവിന്റെ ആരോഗ്യനില മോശമായത് മെസിയെ ഏറെ അസ്വസ്ഥനാക്കിയിരുന്നു. അൾജീരിയയ്ക്കെതിരെ മത്സരം വിജയിച്ച ശേഷം മെസി ഏറെ വികാരാധീനനായി കാണപ്പെട്ടതും ഇക്കാരണത്താലായിരുന്നു.
മെസിയുടെ ഫുട്ബോൾ ജീവിത്തിലും കളത്തിനുപുറത്തും നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു ഹോർഹെ. പന്ത്രണ്ടാം വയസിൽ ബാഴ്സിലോണ അക്കാദമിയിലേക്ക് പോയ മെസിക്ക് കൂട്ടായി പിതാവാണ് സ്പെയിനിലെത്തിയത്. ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന മകന് എല്ലാ പിന്തുണയും നൽകി അദ്ദേഹം കൂടെ നിന്നു.
മെസിയുടെ ക്ലബ് കരാറുകൾ സംബന്ധിച്ച കാര്യങ്ങളും മറ്റ് ഒഫീഷ്യൽ വിഷയങ്ങളും പ്രധാനമായും കൈകാര്യം ചെയ്തിരുന്നത് ഹോർഹെ ആയിരുന്നു. എന്നാൽ എപ്പോഴും മാധ്യമങ്ങളിൽനിന്ന് അകന്നു നിൽക്കാനായിരുന്നു അദ്ദേഹത്തിന് താൽപര്യം.









0 comments