ad
Deshabhimani

ദോഫാറിൽ 4 ടണ്ണിലധികം അനധികൃത വിറക് പിടിച്ചു

dhofar firewood
വെബ് ഡെസ്ക്

Published on Aug 08, 2026, 06:56 PM | 1 min read

മസ്‌കത്ത്‌ : ദോഫാറിൽ ഉടനീളം നടത്തിയ സംയുക്ത പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി, അനധികൃതമായി ശേഖരിച്ച നാല് ടണ്ണിലധികം വിറക് പിടിച്ചെടുത്തതായി പരിസ്ഥിതി അതോറിറ്റി. തഖയിലെയും സലാലയിലെയും ലൈസൻസില്ലാത്ത വിറക് വിൽപ്പന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിലാണ്‌ നടപടി. റോയൽ ഒമാൻ പൊലീസുമായി സഹകരിച്ചാണ്‌ ദോഫാർ ഗവർണറേറ്റിലെ പരിസ്ഥിതി അതോറിറ്റി പ്രവർത്തനം സംഘടിപ്പിച്ചത്‌. ഒമാന്റെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാനും പരിസ്ഥിതിക്കും സസ്യജാലങ്ങൾക്കും ഭീഷണിയായ നിയമവിരുദ്ധമായ മരംമുറിക്കൽ രീതികൾ ചെറുക്കാനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായിരുന്നു കാമ്പയിൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home