ad
Deshabhimani

ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് സായ് സുദർശൻ പുറത്ത്

sai

സായ് സുദർശൻ| Photo:X

വെബ് ഡെസ്ക്

Published on Aug 08, 2026, 07:26 PM | 1 min read

ന്യൂഡൽഹി : ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് മുമ്പായി ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. ഓപ്പണിങ് ബാറ്റർ സായ് സുദർശന് പരിക്ക് പൂർണമായി സുഖപ്പെടാത്തതിനാൽ പരമ്പരയിൽ നിന്ന് പുറത്തായി. ആദ്യ ടെസ്റ്റിന് മുമ്പ് ടീമിൽ ചേരുമെന്നായിരുന്നു വിവരം. എന്നാൽ കാലിന്റെ വിരലിലെ പരിക്ക് തുടരുന്നതിനാൽ താരത്തെ ഒഴിവാക്കുകയായിരുന്നു.


ജസ്പ്രീത് ബുമ്ര, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ പരിക്ക് മൂലം പുറത്തായിരുന്നു. ഇതോടെ പ്രധാന താരങ്ങളുടെ അഭാവം ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയായി. പരിശീലനത്തിനിടെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനും വിരലിൽ പരിക്ക് ഏറ്റിട്ടുണ്ട്. സന്നാഹ മത്സരത്തിൽ കെഎൽ രാഹുലാണ് ടീമിനെ നയിക്കുന്നത്.


സുദർശന് പകരക്കാരനായി സർഫറാസ് ഖാനെ പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്.

ശ്രീലങ്ക-ഇന്ത്യ ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 15 മുതൽ 19 വരെ ഗാലെയിലും, രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതൽ 27 വരെ കൊളംബോയിലും നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home