ad
Deshabhimani

സ്റ്റീവ് ക്ലാർക്കിന്റെ രാജിക്ക് പിന്നാലെ ഹെഡ് കോച്ചിനെ തേടി സ്കോട്ടിഷ് എഫ്എ

Stev

സ്റ്റീവ് ക്ലാർക്ക്| Photo:BBC

വെബ് ഡെസ്ക്

Published on Aug 08, 2026, 07:27 PM | 1 min read

ഗ്ലാസ്ഗോ : സ്റ്റീവ് ക്ലാർക്ക് രാജിവെച്ചതിനെ തുടർന്ന് സ്കോട്ട്ലൻഡ് ദേശീയ ഫുട്ബോൾ ടീമിന് പുതിയ ഹെഡ് കോച്ചിനെ നിയമിക്കാൻ സ്കോട്ടിഷ് ഫുട്ബോൾ അസോസിയേഷൻ. ഈ വർഷം മെയ് മാസത്തിൽ നാലുവർഷ കരാർ പുതുക്കിയിരുന്ന ക്ലാർക്ക്, ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിനെ തുടർന്ന് രാജിവെക്കുകയായിരുന്നു.


ഏഴ് വർഷത്തെ അദ്ദേഹത്തിന്റെ കാലാവധിയാണ് ഇതോടെ അവസാനിച്ചത്. സെപ്റ്റംബർ 26ന് സ്ലോവേനിയക്കെതിരെ നടക്കുന്ന മത്സരത്തോടെ നേഷൻസ് ലീഗിൽ സ്കോട്ട്ലാൻഡ് വീണ്ടും കളത്തിലിറങ്ങും. നാല് മത്സരങ്ങളടങ്ങിയ ഈ ഘട്ടത്തിനായി പുതിയ കോച്ചിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എഫ്എ.


പുതിയ കോച്ച് സ്കോട്ടിഷുകാരനാവുമോ വിദേശിയാവുമോ എന്നത് വ്യക്തമല്ല. ക്ലാർക്കിന്റെ സഹായി ആയിരുന്ന സ്റ്റീവൻ നൈസ്മിത്ത് പുതിയ കോച്ചിന്റെ കീഴിലും ദേശീയ ടീമിനൊപ്പം തുടരുമെന്ന റിപ്പോർട്ടുമുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home