ad
Deshabhimani

'ഒരു പന്ത് കളിക്കാരന്റെ ഇന്ത്യൻ യാത്രകൾ': സി കെ വീനീതിന്റെ പുസ്തകമിറങ്ങി

CK VINEETH BOOK
വെബ് ഡെസ്ക്

Published on Aug 08, 2026, 06:26 PM | 1 min read

കൊച്ചി: മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി കെ വിനീത് എഴുതിയ ഒരു പന്ത് കളിക്കാരന്റെ ഇന്ത്യൻ യാത്രകൾ എന്ന പുസ്തകം ഇറങ്ങി. ഇന്ത്യയിലുടനീളം വിനീത് നടത്തിയ യാത്രകളുടെ അനുഭവങ്ങളാണ് പുസ്തകത്തിൽ പങ്കുവെക്കുന്നത്. മാതൃഭൂമി ബുക്ക്സ് വഴിയും ഓൺലൈനായും പുസ്തകം ലഭ്യമാണ്. ഔദ്യോഗിക പ്രകാശനം പിന്നീടുണ്ടാകും.


വർഷങ്ങളോളം എഴുതിയും തിരുത്തിയും കാത്തിരുന്ന ശേഷമാണ് പുസ്തകം കൈകളിലെത്തിയതെന്ന് വിനീത് സമൂഹമാധ്യമത്തിൽ കുറിച്ചു. 63 ദിവസം നീണ്ട യാത്രയിൽ 14 സംസ്ഥാനങ്ങളിലൂടെ ഏകദേശം 17,620 കിലോമീറ്ററാണ് വിനീത് സഞ്ചരിച്ചത്. കോവിഡ് കാലത്ത് ഈസ്റ്റ് ബംഗാൾ ടീമിൽ നിന്നുള്ള അപ്രതീക്ഷിത പുറത്താകലിന് പിന്നാലെയാണ് വിനീത് ഇന്ത്യയിലൂടെയുള്ള യാത്ര ആരംഭിച്ചത്.


ഇന്ത്യൻ ഫുട്ബോൾ മുൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് പുസ്തകത്തിന്റെ കവർപേജ് സമർപ്പിച്ചത്. പുസ്തകം വായിച്ച ശേഷം അഭിപ്രായങ്ങൾ പങ്കുവെക്കണമെന്നും വിനീത് വായനക്കാരോട് അഭ്യർഥിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home