print edition അഷ്‌ഫാഖിന് സ്വർണവും വെള്ളിയും

റാഞ്ചി
രാജ്യാന്തര മീറ്റിലെ അരങ്ങേറ്റത്തിൽ തിളങ്ങി സ്‌കൂൾ അത്‌ലറ്റിക്‌സിലെ മിന്നുംതാരം മുഹമ്മദ് അഷ്‌ഫാഖ്. ജാർഖണ്ഡിലെ റാഞ്ചിയിൽ നടക്കുന്ന ദക്ഷിണേഷ്യൻ സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 400 മീറ്ററിൽ മികച്ച പ്രകടനത്തോടെ വെള്ളി നേടി(46.56 സെക്കൻഡ്). 4x400 മീറ്റർ മിക്‌സഡ് റിലേയിൽ അഷ്‌ഫാഖ് ഉൾപ്പെട്ട ഇന്ത്യൻ ടീം മൂന്ന് മിനിറ്റ് 20.13 സെക്കൻഡിൽ സ്വർണവും സ്വന്തമാക്കിയിരുന്നു. ഇന്ന് പുരുഷന്മാരുടെ 4 x 400 മീറ്റർ റിലേയിലും ഇ റങ്ങും.
തിരിച്ചെത്തി സ്‌കൂൾ മീറ്റിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ജിവി രാജ സ്‌പോർട്‌സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. കഴിഞ്ഞവർഷം സ്‌കൂൾ മീറ്റിൽ 400ൽ റെക്കോഡും ഹർഡിൽസിൽ സ്വർണവും നേടിയിരുന്നു.










0 comments