ad
Deshabhimani

ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണം: ഇന്ത്യൻ എംബസി

India Iran
വെബ് ഡെസ്ക്

Published on Jul 21, 2026, 03:53 PM | 1 min read

തെഹ്‌റാൻ: ഇറാനിൽ അമേരിക്ക ആക്രമണം കടുപ്പിച്ചതോടെ ഇറാനിലേക്കുള്ള യാത്ര നീട്ടിവയ്ക്കണമെന്ന്‌ അഭ്യർഥിച്ച്‌ ഇറാനിലെ ഇന്ത്യൻ എംബസി. സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാലാണ്‌ ഇന്ത്യക്കാർക്ക്‌ മുന്നിറിയിപ്പ്‌ നൽകിയത്‌.


നിലവിൽ ഇറാനിലുള്ളവർ ലഭ്യമായ സ്വകാര്യവിമാനങ്ങളിൽ ഉടൻ നാട്ടിൽ തിരിച്ചെത്തണമെന്നും എംബസി നിര്‍ദേശിച്ചു. യാത്ര ചെയ്യാൻ കഴിയാത്തവർ അതീവ ജാഗ്രത പുലർത്തണമെന്നും നിർദേശത്തിലുണ്ട്‌. അസ്ഥിരത നിലനിൽക്കുന്നതിനാൽ സുരക്ഷാഭീഷണി ഒഴിവാകുന്നത്‌ വരെ യാത്രകൾ മാറ്റിവയ്ക്കണം. ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരും എംബസിയുമായി ബന്ധപ്പെട്ട്‌ പേര്‌ രജിസ്റ്റർ ചെയ്യണമെന്നും അഭ്യർഥിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home