ad
Deshabhimani

സ്കേറ്റിങ്ങിനൊപ്പം അബാക്കസും റൂബിക്സ് ക്യൂബും: ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി സായൻ സന്ദീപ്

Sayan

സായൻ സന്ദീപ്| Photo:Social Media

വെബ് ഡെസ്ക്

Published on Sep 02, 2026, 06:16 PM | 1 min read

കൊച്ചി : റോളർ സ്കേറ്റിങ് നടത്തിക്കൊണ്ട് ഒരേസമയം അബാക്കസ് കണക്കുകൂട്ടലുകളും റൂബിക്സ് ക്യൂബ് സോൾവിങ്ങും പൂർത്തിയാക്കി ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി മലയാളി താരം സായൻ സന്ദീപ്. അസാധാരണമായ ഏകാഗ്രതയും കായികശേഷിയും പ്രകടിപ്പിച്ചാണ് ഈ പതിമൂന്നുകാരൻ അപൂർവ നേട്ടം കൈവരിച്ചത്.


റോളർ സ്കേറ്റ് ധരിച്ച് സഞ്ചരിക്കുന്നതിനൊപ്പം 3×3 റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുകയും, അതേസമയം തന്നെ 15 വരികളിലായുള്ള സംഖ്യകളുടെ അബാക്കസ് കൂട്ടിക്കിഴിക്കലുകൾ കൃത്യമായി പൂർത്തിയാക്കുകയുമായിരുന്നു. വെറും 36.38 സെക്കൻഡിനുള്ളിലാണ് സായൻ ഈ മൂന്ന് ദൗത്യങ്ങളും ഒരേസമയം വിജയകരമായി പൂർത്തിയാക്കിയത്.


എറണാകുളം ജില്ലയിലെ തെക്കൻ പറവൂർ വടക്കെവെളിയിൽ സന്ദീപിന്റെയും ലെൻസിയുടെയും മകനാണ് സായൻ. കോവിഡ് കാലത്താണ് സായൻ പരിശീലനം ആരംഭിക്കുന്നത്. പരിശീലകൻ ഇന്ദ്രജിത്തിന്റെ ശിക്ഷണത്തിൽ സ്കേറ്റിങ് അഭ്യസിച്ച സായൻ, യൂട്യൂബിന്റെ സഹായത്തോടെ റൂബിക്സ് ക്യൂബും ബ്രെയിനോ ബ്രെയിൻ അബാക്കസും പരിശീലിക്കുകയായിരുന്നു.


നേരത്തെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ സായനെ തേടി ഇപ്പോൾ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഔദ്യോഗിക അംഗീകാരവും എത്തുകയായിരുന്നു. ശ്രാവൺ, സാൻവി എന്നിവർ സഹോദരങ്ങളാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home