ad
Deshabhimani

ഓരോ കോണിലും ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്: സൈജു കുറുപ്പിന്റെ 'ആരം' തീയറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്

aaram

ആരം സിനിമയുടെ പോസ്റ്റർ (ഇടത്) സൈജു കുറുപ്പ് (വലത്)| Photo:Saiju Kurup

വെബ് ഡെസ്ക്

Published on Sep 02, 2026, 07:03 PM | 1 min read

കൊച്ചി : സൈജു കുറുപ്പ് കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ആരം' റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 25ന് പ്രദർശനത്തിനെത്തും. റിലീസ് തിയതി അറിയിച്ചുകൊണ്ട് അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ഓരോ കോണിലും ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. ഓരോ ചുവടും സത്യത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നു എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്.


രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ ജുനൈസ് ബാബു ഗുഡ് ഹോപ്പാണ് ചിത്രം നിർമിക്കുന്നത്. കിനാവള്ളി എന്ന ചിത്രത്തിന് ശേഷം വിഷ്ണു രാമചന്ദ്രൻ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. സിഐ ആന്റോ ഈപ്പൻ എന്ന സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളും, തുടർന്നുണ്ടാകുന്ന ആത്മസംഘർഷങ്ങളും അന്വേഷണവുമാണ് പ്രമേയം.


അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെയു., ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ജിത്തു ദാമോദറാണ് ഛായാഗ്രഹണം. വി സാജൻ എഡിറ്റിംഗും രോഹിത് ഗോപാലകൃഷ്ണൻ സംഗീത സംവിധാനവും നിർവഹിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home