ചെൽസിയോട് വിടപറഞ്ഞ് എൻസോ ഫെർണാണ്ടസ്; റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി

എൻസോ ഫെർണാണ്ടസ്| Photo:Getty Images
മാഞ്ചസ്റ്റർ : ട്രാൻസ്ഫർ വിപണിയിലെ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ അർജന്റീന മധ്യനിര താരം എൻസോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ സിറ്റിയിൽ ഒപ്പുവെച്ചു. 125 ദശലക്ഷം പൗണ്ട് (ഏകദേശം ഏകദേശം1,600 കോടി) നൽകിയാണ് ചെൽസിയിൽ നിന്ന് താരത്തെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണിൽ അലക്സാണ്ടർ ഇസാക്കിനെ ലിവർപൂൾ ടീമിലെത്തിച്ച അതേ റെക്കോഡ് തുകയ്ക്കാണ് എൻസോയും സിറ്റിയിലെത്തുന്നത്. 2023ൽ ബെൻഫിക്കയിൽ നിന്ന് 107 ദശലക്ഷം പൗണ്ടിനായിരുന്നു എൻസോ ചെൽസിയിൽ എത്തിയത്. എന്നാൽ സ്റ്റാംഫോർഡ് ബ്രിഡ്ജ് വിടാനുള്ള ആഗ്രഹം താരം പരസ്യമായി പ്രകടിപ്പിച്ചതോടെ ചെൽസി ആരാധകരിൽ നിന്ന് വലിയ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു.
മുൻ ചെൽസി പരിശീലകനും നിലവിലെ സിറ്റി മാനേജരുമായ എൻസോ മാരെസ്കയ്ക്ക് കീഴിലാണ് താരം ഇനി ബൂട്ട് കെട്ടുക. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മാനസികമായി തനിക്ക് വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും, ചെൽസി വിടുക എന്നത് കടുത്ത തീരുമാനമായിരുന്നുവെന്നും ട്രാൻസ്ഫറിന് പിന്നാലെ എൻസോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.










0 comments