ഉത്തരേന്ത്യയിൽ കനത്ത മഴ; ഡൽഹിയിൽ റെഡ് അലേർട്ട്

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ശക്തമായ ഇടിമിന്നലോടുകൂടിയ മഴയോടൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഡൽഹി. ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ഒഡീഷ, ഹിമാചൽ പ്രദേശ്, വെസ്റ്റ് ബംഗാൾ, മധ്യപ്രദേശ് തുങ്ങിയ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്യുന്ന കനത്ത മഴയിൽ പലയിടത്തും വ്യാപക നാശനഷ്ടങ്ങളുണ്ടായി. അസമിലും ഉത്തരാഖണ്ഡിലും മഴയിൽപ്പെട്ട് 11 പേർ മരിച്ചു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ പ്രളയസാധ്യത കണക്കിലെടുത്ത് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
പലയിടത്തും നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശത്ത് താമസിക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്നും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ മാറിത്താമസിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.










0 comments