Deshabhimani

പൊന്നിൻ പ്രകാശം

200 മീറ്റർ ബട്ടർഫ്ലൈയിൽ സ്വർണം നേടിയശേഷം സജൻ പ്രകാശ് /ഫോട്ടോ: പി ദിലീപ്കുമാർ
avatar
പ്രദീപ്‌ ഗോപാൽ

Published on Feb 02, 2025, 08:39 AM | 2 min read

ഹൽദ്വാനി പൊന്നുതെളിഞ്ഞപ്പോൾ സജൻ പ്രകാശിന്റെ മുഖത്തും പുഞ്ചിരി വിടർന്നു. ആദ്യദിനം പത്തു മിനിറ്റിന്റെ ഇടവേളയിൽ ഇറങ്ങി, രണ്ട്‌ വെങ്കലമായിരുന്നു. സ്വർണം നഷ്ടമായതിന്റെ നിരാശ പടർന്നു. എന്നാൽ, തന്റെ ഇഷ്ട ഇനമായ 200 മീറ്റർ ബട്ടർഫ്ലൈയിൽ എതിരാളികളെ ബഹുദൂരം തുഴഞ്ഞകറ്റി മുപ്പത്തൊന്നുകാരൻ പൊന്നണിഞ്ഞു. സമയം രണ്ടു മിനിറ്റ്‌ :01.40 സെക്കൻഡ്‌. ഈയിനത്തിൽ തുടർച്ചയായ നാലാംസ്വർണം. 50 മീറ്റർ ബ്രസ്‌റ്റ്‌സ്‌ട്രോക്കിൽ നിലവിലെ മീറ്റ്‌ റെക്കോഡുകാരി പഞ്ചാബിന്റെ ചാഹത്‌ അറോറയെ മറികടന്നായിരുന്നു ഹർഷിതയുടെ നേട്ടം. നീന്തലിൽ മൂന്ന്‌ സ്വർണവും രണ്ട്‌ വെങ്കലവുമായികേരളത്തിന്‌. എഴുതിത്തള്ളിയവർക്കുള്ള മറുപടിയാണ്‌ സജൻ നൽകിയത്‌. ഈയിനത്തിൽ 1:56.38 സമയത്തിൽ റെക്കോഡും ഇടുക്കിക്കാരന്റെ പേരിലാണ്‌. രണ്ട്‌ ഒളിമ്പിക്‌സിന്‌ യോഗ്യത നേടിയതും ഇതേയിനത്തിൽ.

itha jayaram

അതിനാൽ പൊന്നിൽ കുറഞ്ഞതൊന്നും സജനെ തൃപ്‌തിപ്പെടുത്തുമായിരുന്നില്ല. മത്സരവേദിയിലേക്കുള്ള നീണ്ടയാത്രയും പരിക്കിന്റെ ഇടവേള കഴിഞ്ഞുള്ള തിരിച്ചുവരവും ആദ്യദിനം തിരിച്ചടിയായി. പക്ഷേ, 200ൽ അതൊന്നും ബാധിച്ചില്ല. എതിരാളികളെ ബഹുദൂരം പിന്നിലാക്കി. രണ്ടു മിനിറ്റ്‌ 4.23 സെക്കൻഡിൽ അസമിന്റെ ബിക്രം ചങ്‌മായി വെള്ളിയും 2:04.48 സമയത്തിൽ ഹരിയാനയുടെ ഹർഷ സരോഹ വെങ്കലവും നേടി. 2015ൽ തുടങ്ങിയ മെഡൽവേട്ടയാണ്‌ സജൻ. ആകെ 29 മെഡൽ. 15 സ്വർണം. കഠിനാധ്വാനമായിരുന്നു വിജയമന്ത്രം. അമ്മ വി ജെ ഷാന്റിമോളാണ്‌ സജന്റെ കരുത്ത്‌. ഹൽദ്വാനിയിൽ ഷാന്റി എത്തിയിരുന്നില്ല. ആദ്യദിനം മകന്റെ പ്രകടനത്തെ തന്റെ അഭാവം ബാധിച്ചിട്ടുണ്ടാകുമെന്ന്‌ ഷാന്റി പറഞ്ഞു. അമ്മയില്ലാതെ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതും ആദ്യം. ഒന്നിനും ആരോടും പരിഭവമില്ലാതെ പ്രകടനം മെച്ചപ്പെടുത്തുന്നതിൽമാത്രമാണ്‌ സജന്‌ ശ്രദ്ധ. 13 വർഷമായി ഇന്ത്യൻ കുപ്പായത്തിലുണ്ട്‌. രണ്ട്‌ ഒളിമ്പിക്‌സിൽ ഇറങ്ങി.

ഒരുതവണ എ യോഗ്യതാ മാർക്ക്‌ പിന്നിട്ടു. അപൂർവനേട്ടം. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത്‌ ഗെയിംസിലും മൂന്നുതവണവീതം. ഒറ്റയ്‌ക്ക്‌, വെല്ലുവിളികളെ പൊരുതി കീഴടക്കിയാണ്‌ ഷാന്റി സജനെ നീന്തൽക്കുളത്തിലെ പൊൻമീനാക്കി മാറ്റിയത്‌. ഇവിടെ ഇനി മൂന്നിനങ്ങളിൽക്കൂടി ഇറങ്ങും. ഹർഷിതയ്‌ക്ക്‌ ഗെയിംസിൽ ആകെ നാല്‌ സ്വർണമായി. 100 മീറ്ററിലും ഇറങ്ങും. പുരുഷ വോളിയിൽ തമിഴ്‌നാടിനെ കീഴടക്കിയാണ്‌ മുന്നേറ്റം. ഇന്ന്‌ ഫൈനലിൽ സർവീസസിനെ നേരിടും. വനിതാ സെമിയിൽ ചണ്ഡീഗഢിനെ തോൽപ്പിച്ചു. തമിഴ്‌നാടാണ്‌ ഫൈനലിൽ. ബാസ്‌കറ്റ്‌ബോളിൽ കർണാടകത്തെ 64–-52ന്‌ തോൽപ്പിച്ചു. ഫൈനലിൽ തമിഴ്‌നാട്‌ എതിരാളി. ഫുട്ബോളിൽ ഡൽഹിയോട് ഒരു ഗോളിന് തോറ്റെങ്കിലും കേരളത്തിന് സെമി സാധ്യതയുണ്ട്. നാളെ അവസാന മത്സരത്തിൽ സർവീസസിനെ തോൽപ്പിച്ചാൽ അവസാന നാലിലെത്താം. രണ്ട് കളിയും ജയിച്ച ഡൽഹി സെമിയിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home