ലോക പൊലീസ് മീറ്റിൽ സജന് ഏഴ് സ്വർണം


Sports Desk
Published on Jul 07, 2025, 12:00 AM | 1 min read
ബർമിങ്ഹാം
ലോക പൊലീസ് മീറ്റിൽ ഇന്ത്യയുടെ മലയാളി നീന്തൽ താരം സജൻ പ്രകാശ് ഏഴ് സ്വർണവും മൂന്ന് വെള്ളിയും സ്വന്തമാക്കി. കേരള പൊലീസിൽ അസി. കമാൻഡന്റാണ് മുപ്പത്തൊന്നുകാരൻ. 200 മീറ്റർ, 400 മീറ്റർ ഫ്രീസ്‌റ്റൈൽ, 100 മീറ്റർ, 50 മീറ്റർ ബട്ടർഫ്‌ളൈ, 200 മീറ്റർ വ്യക്തിഗത മെഡ്‌ലെ, രണ്ട് മൈൽ നീന്തൽ , 4x50 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേ എന്നിവയിലാണ് സ്വർണം.
4x50 മീറ്റർ ഫ്രീസ്‌റ്റൈൽ മിക്‌സഡ് റിലേ, 4x50 മീറ്റർ മെഡ്‌ലെ മിക്‌സഡ് റിലേ, പുരുഷ റിലേ എന്നിവയിലാണ് വെള്ളി.








0 comments