Deshabhimani

'ഇനി കളിക്കാനാകില്ല'; വിരമിക്കൽ സ്ഥിരീകരിച്ച് സൈന നെഹ്‍വാൾ

Saina Nehwal

സൈന നെഹ്‍വാൾ

വെബ് ഡെസ്ക്

Published on Jan 20, 2026, 10:45 AM | 1 min read

ന്യൂഡൽഹി: ബാഡ്മിന്റൺ കോർട്ടിലെ ഇന്ത്യയുടെ അഭിമാനം സൈന നെഹ്‍വാൾ കളമൊഴിയുന്നു. കഠിനമായ ശാരീരിക പരിശീലനങ്ങൾ താങ്ങാൻ തൻറെ ശരീരത്തിന് ഇനി കഴിയില്ലെന്ന് വ്യക്തമാക്കിയാണ് താരം വിരമിക്കിൽ സ്ഥിരീകരിച്ചത്. കാൽമുട്ടിനേറ്റ ഗുരുതര പരിക്കും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും കാരണം ഏതാണ് രണ്ട് വർഷമായി 35കാരി മത്സരങ്ങൾക്ക് ഇറങ്ങിയിരുന്നില്ല.


ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലാത്ത സൈന കഴിഞ്ഞ ദിവസം ഒരു പോഡ്കാസ്റ്റിനിടെയാണ് മത്സരരംഗത്തേക്ക് ഇനിയില്ലെന്ന് വെളിപ്പെടുത്തിയത്. 'കഴിഞ്ഞ രണ്ട് വർഷമായി ഞാൻ ബാഡ്മിന്റൺ കളിക്കുന്നില്ല. ഇനി തുടരാനാകില്ല. എന്റെ സ്വന്തം ഇഷ്ടത്തിനാണ് ഞാൻ ബാഡ്മിന്റൺ കരിയറാക്കിയത്. സ്വന്തം ഇഷ്ടത്തിനു കളിയും മതിയാക്കി. മത്സരിക്കാനില്ലെന്നു സ്വയം തീരുമാനിച്ചതിനാൽ വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ട കാര്യമുണ്ടെന്നു തോന്നിയില്ല'- സൈന പറഞ്ഞു.


ഹ​രിയാനയിൽ ജനിച്ച സൈന നെഹ്‍വാൾ രാജ്യത്ത് വലിയ ആരാധവ‍ൃന്ദമുള്ള കായിക താരമാണ്. ബാഡ്‌മിൻറണിൽ ലോക ഒന്നാം നമ്പർ താരമായിരുന്ന സൈന, 2012ൽ ഒളിമ്പിക്സിൽ വെങ്കല മെഡലും നേടിയിട്ടുണ്ട്. ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ബാഡ്മിൻറൺ താരമായിരുന്നു സൈന നെഹ്‍വാൾ. അ‌ർജുന അവാ‌ർഡും ഖേൽ രത്ന അവാ‌ർഡും നേടി. 2023ലെ സിംഗപ്പുർ ഓപ്പണിലാണ് അവസാനമായി കളിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home