Deshabhimani

ദീപക് രജാവത് എയർ ഇന്ത്യ എക്സ്പ്രസ് സിഇഒ

deepak rajawat
വെബ് ഡെസ്ക്

Published on Nov 18, 2026, 04:48 PM | 1 min read

ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ദീപക് രജാവത്തിനെ നിയമിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്റെ നിലവിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസറാണ്. സിഇഒയായി ഡിസംബർ ഒന്നിന് അദ്ദേഹം ചുമതലയേൽക്കുമെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.


എയർ ഇന്ത്യ എക്സ്പ്രസിൽ എത്തുന്നതിന് മുമ്പ്, മുൻ വിസ്താര എയർലൈൻസിന്റെ തുടക്കം മുതൽ കമ്പനിയുടെ ഭാഗമായിരുന്നു രജാവത്. കോർപ്പറേറ്റ് പ്ലാനിംഗ്, എയർക്രാഫ്റ്റ് അക്വിസിഷൻ, ഫിനാൻസ് എന്നീ വിഭാഗങ്ങളിൽ വിവിധ പദവികൾ വഹിച്ച അദ്ദേഹം വിസ്താരയുടെ ചീഫ് കൊമേഴ്സ്യൽ ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ അലോക് സിംഗ് എംഡി, സിഇഒ സ്ഥാനങ്ങളിൽ നിന്ന് പടിയിറങ്ങിയത് മുതൽ ഈ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home