ഡയാലിസിസ് ചെയ്ത് മടങ്ങുന്നതിനിടെ വാഹനാപകടം; കോട്ടയം സ്വദേശിനി മരിച്ചു

പന്തളം: ഡയാലിസിസ് ചെയ്ത് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ കോട്ടയം സ്വദേശിനി മരിച്ചു. ഇന്നലെ പുലർച്ചെ ഒരുമണിയോടുകൂടി എം സി റോഡിൽ പന്തളം കുരമ്പാല പുത്തൻ കാവിൽ ക്ഷേത്രവഞ്ചിക്ക് സമീപമാണ് അപകടമുണ്ടായത്.
കാറും പാഴ്‌സൽ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ അടൂർ കെ എസ് ആർ ടി സി ഡിപ്പോയിലെ സ്റ്റേഷൻ ജനറൽ ഇൻസ്‌പെക്ടർ കോട്ടയം വടവത്തൂർ മംഗലപ്പള്ളി രാജേഷ് തോമസിന്റെ ഭാര്യ ബോണി രാജേഷ് (45) ആണ് മരിച്ചത്.
ബോണി തോമസ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് ചെയ്തശേഷം അടൂർ പെരിങ്ങനാടുള്ള വാടകവീട്ടിലേക്ക് വരുമ്പോഴാണ് അപകടം. അപകടത്തിൽ പരിക്കേറ്റ രാജേഷ് തോമസിനെ പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.








0 comments