Deshabhimani

ദത്തുപുത്രൻ, ദത്തുപുത്രി വിശേഷണങ്ങള്‍ വേണ്ട, മകനും മകളും മതി; സുപ്രധാന വിധിയുമായി ഹൈക്കോടതി

kerala highcourt
വെബ് ഡെസ്ക്

Published on Nov 18, 2026, 04:24 PM | 1 min read

കൊച്ചി : ഔദ്യോ​ഗിക രേഖകളിൽ നിന്ന് ദത്തുപുത്രൻ, ദത്തുപുതിയെന്ന വിശേഷണം ഒഴിവാക്കണമെന്ന് കേരള ഹൈക്കോടതി. മകൻ അല്ലെങ്കിൽ മകൾ എന്നുമാത്രം രേഖപ്പെടുത്തിയാൽ മതിയെന്ന് കോടതി നിർദേശിച്ചു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റേതാണ് സുപ്രധാന വിധി.


ദത്തെടുത്ത കുട്ടിയെ കുടുംബം സ്വന്തം മക്കളായാണ് കാണേണ്ടതെന്നും ജനിച്ച കുടുംബവുമായുള്ള ബന്ധം വേർപെട്ടാൽ കുട്ടി ദത്തെടുത്ത കുടുംബത്തിലെ അംഗമാകുമെന്നും കോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള സർക്കാർ മാർഗനിർദേശങ്ങളിൽ ഭേദഗതി വരുത്താനും ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ നിന്ന് 'ദത്തുപുത്രൻ, ദത്തുപുത്രി' എന്ന ഓപ്ഷൻ നീക്കം ചെയ്യാനും കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി.


ഒരു മാസം പ്രായമുള്ളപ്പോൾ ദത്തെടുക്കപ്പെട്ട യുവതി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. 1990 ജൂൺ 30 ന് ജനിച്ച് ഒരു മാസം തികയുന്നതിന് മുൻപാണ് ഹർജിക്കാരിയെ മാതാപിതാക്കൾ നിയമപരമായി ദത്തെടുത്തത്. 2023-ൽ അമ്മ മരിച്ചപ്പോൾ ലഭിച്ച അനന്തരാവകാശ സർട്ടിഫിക്കറ്റിൽ യുവതിയെ 'മകൾ' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഒരു വർഷത്തിന് ശേഷം പിതാവ് മരിച്ചപ്പോൾ നൽകിയ അനന്തരാവകാശ സർട്ടിഫിക്കറ്റിൽ 'ദത്തുപുത്രി' എന്ന് രേഖപ്പെടുത്തി. ഇതിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home