Deshabhimani

ഹോർമുസിൽ യുഎഇ കപ്പലിന് നേരെ ആക്രമണം; ഒരു ജീവനക്കാരനെ കാണാതായതായി സൂചന

Image Credit : Wikipedia
വെബ് ഡെസ്ക്

Published on Nov 18, 2026, 05:15 PM | 1 min read

ദുബായ്: ഹോർമുസിൽ യുഎഇ കപ്പലിന് നേരെ ആക്രമണം. ഹോർമുസ് കടലിടുക്കിൽ തങ്ങളുടെ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ജീവനക്കാരനെ കാണാതാവുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎഇയുടെ 'അഡ്നോക് ലോജിസ്റ്റിക്സ് ആൻഡ് സർവീസസ്' (ADNOC L&S) ബുധനാഴ്ച അറിയിച്ചു. ചൊവ്വാഴ്ചയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്.


കപ്പലിലുണ്ടായിരുന്ന മറ്റ് ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അബുദാബി പൊതുമേഖലാ സ്ഥാപനമായ അഡ്നോക്കിന്റെ ഉപകമ്പനിയായ അഡ്നോക് എൽ ആൻഡ് എസ് വ്യക്തമാക്കി. എന്നാൽ ആക്രമണത്തിനിരയായ കപ്പലിന്റെ പേരോ മറ്റ് വിശദാംശങ്ങളോ കമ്പനി പുറത്തുവിട്ടിട്ടില്ല. കാണാതായ ജീവനക്കാരനായി ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് തിരച്ചിൽ തുടരുകയാണെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.


ഈ വർഷം ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ കടുത്ത നിയന്ത്രണങ്ങളും സംഘർഷങ്ങളും തുടരുകയാണ്. നിർദിഷ്ട പാതയിലൂടെ മാത്രം കപ്പലുകൾ സഞ്ചരിക്കണമെന്ന് ഇറാൻ കർശന നിർദേശം നൽകിയിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home