കടുപ്പിച്ച് ഇറാൻ, കുവൈത്തിലെയും ബഹ്റൈനിലെയും യു എസ് താവളങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം

ഫയൽ ചിത്രം
ടെഹ്റാൻ:അമേരിക്കൻ വ്യോമാക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് രാജ്യങ്ങളിലെ യു എസ് താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാൻ. ബുധനാഴ്ച കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം വ്യാപിപ്പിച്ചു. ഹോർമുസ് കടലിടുക്കിലെ ഖെഷ്വം ദ്വീപിലുള്ള ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രത്തിന് നേരെ അമേരിക്കൻ യുദ്ധവിമാനം ചൊവ്വാഴ്ച വീണ്ടും ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള പ്രത്യാക്രമണമാണ്.
ബുധനാഴ്ച പുലർച്ചെയാണ് കുവൈത്തിലെ അലി അൽ സലേം വ്യോമതാവളത്തിന് നേരെയും ബഹ്‌റൈനിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയത്. ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ പ്രതിരോധിച്ചതായി കുവൈത്ത്, ബഹ്‌റൈൻ സൈന്യങ്ങൾ അറിയിച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആക്രമണങ്ങളെ 'ക്രിമിനൽ നടപടി' എന്നാണ് വിശേഷിപ്പിച്ചത്. ബഹ്‌റൈനിൽ പുലർച്ചെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
ഹോര്‍മുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം തുടരുകയാണ്. യുഎഇയുടെ അഡ്‌നോക് എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ജീവനക്കാരനെ കാണാതാവുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Related News
യെമനിൽ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ സൗദി തലസ്ഥാനമായ റിയാദിന് നേരെ രണ്ട് ക്രൂയിസ് മിസൈലുകൾ തൊടുത്തുവിട്ടു. തന്ത്രപ്രധാനമായ ബാബ് എൽ-മന്ദേബ് കടലിടുക്കിന് സമീപത്തുനിന്ന് സൗദി പിന്തുണയുള്ള സേന പിന്മാറിയതോടെ ഹൂതികൾ മേഖലയിൽ കൂടുതൽ ആധിപത്യം ഉറപ്പാക്കിയ സാഹചര്യമാണ്.








0 comments