print edition ജാവലിനിൽ രുമേഷ് തരംഗം

ജാവലിൻ ത്രോയിൽ സ്വർണം നേടുന്ന ശ്രീലങ്കയുടെ രുമേഷ് തരംഗ പതിരഗെ.
ഗ്ലാസ്‌ഗോ : ജാവലിൻ ത്രോയിൽ ഇൗ സീസണിൽ 90 മീറ്റർ കടന്ന ഒറ്റ അത്‌ലീറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്രീലങ്കക്കാരൻ രുമേഷ് തരംഗ പതിരഗെ. സ്ഥിരതയാണ് ഇരുപത്തിമൂന്നുകാരന്റെ മുഖമുദ്ര. ഒളിന്പിക്‌സ്, ലോക ചാന്പ്യൻമാർ അണിനിരന്ന കോമൺവെൽത്ത് ഗെയിംസിൽ അതിനാൽതന്നെ രുമേഷിന് പതർച്ചയുണ്ടായില്ല. ഇന്ത്യൻ അത്‌ലറ്റിക്‌സിലെ സൂപ്പർ താരവും രണ്ട് തവണ ഒളിന്പിക്‌സ് മെഡramesh-pathirage-commonwealth-games-javelin-gold-neeraj-chopra
ൽ ജേതാവും ലോക ചാന്പ്യൻഷിപ് മുൻ ചാന്പ്യനുമായ നീരജ് ചോപ്ര, നിലവിലെ ഒളിന്പിക്‌സ് ചാന്പ്യൻ അർഷാദ് നദീം, നിലവിലെ ലോക ചാന്പ്യൻ ട്രിനിഡാഡിന്റെ കെഷോൺ വാൽകോട്ട്, മുൻ ലോക ചാന്പ്യൻ ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് എന്നിവരെ പിന്തള്ളി ലങ്കൻ താരം കോമൺവെൽത്ത് ചാന്പ്യനായി.
പ്രതികൂല കാലാവസ്ഥയിലും 89.75 മീറ്റർ എറിഞ്ഞായിരുന്നു നേട്ടം. 2025 മുതൽ 13 തവണയാണ് രുമേഷ് 82 മീറ്റർ മറികടന്നത്.
ജൂണിൽ റോം ഡയമണ്ട് ലീഗിൽ 92.62 മീറ്റർ എറിഞ്ഞ് ഞെട്ടിച്ചു. ജാവലിൻ ചരിത്രത്തിലെ ഏറ്റവും മികച്ച എട്ടാമത്തെ ദൂരമാണ് കുറിച്ചത്.
ക്രിക്കറ്റ് താരമാകാനാണ് കൊതിച്ചത്. അണ്ടർ 18 ലങ്കൻ ടീമിനായി പന്തെറിഞ്ഞിട്ടുണ്ട്. മീഡിയം പേസറായിരുന്നു. മണിക്കൂറിൽ 134 കിലോ മീറ്റർ വേഗതയിൽ പന്തെറിയും. പരിശീലകൻ ടോണി പ്രസന്നയാണ് ജാവലിൻ ത്രോയിലേക്ക് വഴിതിരിച്ചുവിട്ടത്.
‘ടോണി എനിക്കൊരു പരിശീലകൻ മാത്രമായിരുന്നില്ല. സ്‌പോർട്‌സിനപ്പുറം ജീവിതംതന്നെയാണ് അദ്ദേഹം എന്നെ പഠിപ്പിച്ചത്’– മെഡൽനേട്ടത്തിനുശേഷം രുമേഷ് പറഞ്ഞു. ക്രിക്കറ്റിൽ അല്ലാതെ മറ്റൊരു കായിക ഇനത്തിൽ സൂപ്പർ താരമുണ്ടാകുന്നത് ലങ്കയിൽ അപൂർവമാണ്. രുമേഷ് ലങ്കൻ അത്‌ലറ്റിക്‌സിന് തന്നെ ഉൗർജം പകരുന്നു. സുമേധ രണസിംഗെയായിരുന്നു ഇതിനുമുന്പ് 85 മീറ്റർ എറിഞ്ഞ ലങ്കൻ താരം. പക്ഷേ, കരിയർ മുന്നോട്ടുപോയില്ല. ഇരുപത് വർഷത്തിനുശേഷമാണ് ലങ്ക കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടുന്നത്. 76 വർഷത്തിനുശേഷമാണ് അത്‌ലറ്റിക്‌സിലെ പൊൻനേട്ടം. ‘മിടുക്കനാണ് രുമേഷ്. എന്റെ അടുത്ത കൂട്ടുകാരനാണ്. ഇൗ വർഷം മികച്ച പ്രകടനങ്ങൾ കണ്ടു. ലങ്കയ്‌ക്കുവേണ്ടി വലിയ കാര്യങ്ങളാണ് ചെയ്‌തുകൊണ്ടിരിക്കുന്നത്– മത്സരശേഷം നീരജ് രുമേഷി വാഴ്‌ത്തി.










0 comments