ad
Deshabhimani

പ്രൈം വോളിബോൾ

print edition ബംഗളൂരുവിന്റെ മലയാളിക്കരുത്ത്‌

Prime Volleyball League
വെബ് ഡെസ്ക്

Published on Oct 31, 2025, 12:25 AM | 1 min read


ഹൈദരാബാദ്

പ്രൈം വോളിബോള്‍ ലീഗില്‍ ബംഗളൂരു ടോർപിഡോസിന്റെ കന്നിക്കിരീടത്തിന്‌ കരുത്തായി മലയാളി താരങ്ങളും. കരുത്തരായ മുംബൈ മിറ്റിയോഴ്‌സിനെ നേരിട്ടുള്ള സെറ്റുകൾക്ക്‌ തോൽപ്പിച്ചായിരുന്നു ബംഗളൂരു ജേതാക്കളായത്‌. രണ്ടുതവണ ഒളിമ്പിക്‌ മെഡൽ ജേതാവായ അമേരിക്കയുടെ ഡേവിഡ്‌ ലീ ആണ്‌ പരിശീലകൻ.


മിഡിൽ ബ്ലോക്കർമാരായ എം സി മുജീബ്, പി വി ജിഷ്‌ണു, ലിബറോ ബി മിഥുന്‍ കുമാർ, യൂണിവേഴ്സൽ ഐബിൻ ജോസ് എന്നിവരാണ്‌ ടീമിലെ മലയാളി താരങ്ങൾ. 22കാരനായ ജോയല്‍ ബെഞ്ചമിന്‍ ആണ് സീസണിലെ മികച്ച താരം. മികച്ച അറ്റാക്കറായും തെരഞ്ഞെടുക്കപ്പെട്ടത്‌ തമിഴ്‌നാട്ടുകാരനാണ്‌. വിദേശ താരങ്ങളായ യാലെന്‍ പെന്റോസ്, ക്യാപ്റ്റൻ മാറ്റ് വെസ്റ്റ് എന്നിവരും തിളങ്ങി. രണ്ടുവർഷം മുന്പ്‌ ടീം ഫൈനലിൽ തോറ്റിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home