ad
Deshabhimani

ആഹാരം വാ​ഗ്ദാനം ചെയ്ത് കാറിൽ കയറ്റി; 15കാരിയെ കൂട്ടബലാത്സംഗം ചെയ്തു, അഞ്ച് പേർ അറസ്റ്റിൽ

sexual assault rape

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 04, 2026, 06:26 AM | 1 min read

​ഗുവാഹത്തി: ഓടുന്ന കാറിൽ 15 വയസുകാരി കൂട്ടബലാത്സം​ഗത്തിരയായി. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. ബിശ്വനാഥ് ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. ആഹാരം വാ​ഗ്ദാനം ചെയ്താണ് തന്നെ കാറിൽ കയറ്റിയതെന്നും പിന്നീട് കൂട്ടമായി ബലാത്സം​ഗം ചെയ്യുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.


ഒന്നിലേറെ പുരുഷന്മാർ പലതവണ തന്നെ പീഡ‍നത്തിനിരയാക്കിയതായി പെൺകുട്ടി വെളിപ്പെടുത്തി. ഓടുന്ന കാറ് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വാഹനം തടഞ്ഞുനിർത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. അർധന​ഗ്നമായ നിലയിലായിരുന്നു പെൺകുട്ടി. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവ സമയത്ത് ഇവർ ഉപയോഗിച്ചിരുന്ന വാഹനം പിടിച്ചെടുത്തതായി ബിശ്വനാഥ് അഡീഷനൽ പൊലീസ് സൂപ്രണ്ട് ദീപ്തി മാലി പറഞ്ഞു. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home