ad
Deshabhimani

ഇടുക്കി പാമ്പനാറിൽ നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുവീണു

idukki building collapse
വെബ് ഡെസ്ക്

Published on Jun 04, 2026, 06:33 AM | 1 min read

കട്ടപ്പന: ഇടുക്കി പാമ്പനാറിൽ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. പാമ്പനാർ സ്വദേശി ആഗ്നലിന്റെ ഉടമസ്ഥതയിലുള്ള അഞ്ചു നില കെട്ടിടമാണ് നിലംപൊത്തിയത്. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ഈ സമയത്ത് കെട്ടിടത്തിൽ തൊഴിലാളികൾ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും ആളപായമില്ല.


റോഡ് ലെവലിലേക്ക് എത്തുന്നതിനായി മൂന്ന് നിലകളിൽ പില്ലറുകളും ബീമുകളും മാത്രമാണ് ഈ കെട്ടിടത്തിന് നിർമിച്ചിരുന്നത്. ഇതിനു മുകളിലുള്ള രണ്ട് നിലകൾ മാത്രമാണ് നിലവിൽ വാർത്തിട്ടുണ്ടായിരുന്നത്. ദേശീയപാതയിൽ നിന്നും കെട്ടിടത്തിലേക്ക് അകലം പാലിക്കുന്നതിനായി സമീപത്ത് കൽക്കെട്ടി മണ്ണ് നിറച്ചിരുന്നു. എന്നാൽ കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ ഈ മൺതിട്ടയിലേക്ക് വെള്ളം ഇറങ്ങി ഭാരം കൂടുകയും, ഇത് കെട്ടിടത്തിലേക്ക് ഇടിഞ്ഞു വീഴുകയുമായിരുന്നു എന്നാണ് വിവരം.


നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടവിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. സമീപത്തുള്ള മറ്റ് കെട്ടിടങ്ങൾക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് നിലവില ലഭിക്കുന്ന വിവരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home