Deshabhimani

എറണാകുളത്ത് പൊലീസുകാര്‍ക്ക് കുത്തേറ്റു; മൂന്ന് പേര്‍ കസ്റ്റഡിയില്‍

Kerala Police Jeep
വെബ് ഡെസ്ക്

Published on Oct 20, 2026, 10:23 PM | 1 min read

കൊച്ചി : എറണാകുളം, ഞാറക്കൽ പൊലീസ് സ്റ്റേഷനിൽ രണ്ട് പൊലീസുകാർക്ക് കുത്തേറ്റു. എസ്ഐ ജിതിൻ, കോൺസ്റ്റബിൾ രാഗേഷ് എന്നിവർക്കാണ് കുത്തേറ്റത്.


കൊലക്കേസ് പ്രതി മുന്നയുടെ നേതൃത്വത്തിലാണ് ആക്രമണം ഉണ്ടായത്. അടിപിടി കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ വരികയായിരുന്നു. തുടർന്ന് അന്വേഷണത്തിനായി പൊലീസ് സംഘം സ്ഥലത്തെത്തുകയും പ്രതികൾ കൂട്ടമായെത്തി ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home